മുഖ്യമന്ത്രി കസേരയിൽ മാസായി മെഗാസ്റ്റാർ മമ്മുട്ടി

മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വണ്‍’ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

കണ്ണട വച്ച് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് തികഞ്ഞ രാഷ്ട്രീയക്കാരന്‍റെ രൂപഭാവങ്ങളോടെ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലെ ആകര്‍ഷണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്.

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്യുന്നത്. സഞ്‌ജയ് – ബോബി ടീമിന്‍റേതാണ് തിരക്കഥ. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരത്താണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.

ചിത്രത്തില്‍ പ്രതിപക്ഷനേതാവായി മുരളി ഗോപിയും പാര്‍ട്ടി സെക്രട്ടറിയായി ജോജു ജോര്‍ജ്ജും അഭിനയിക്കുന്നു. നിമിഷ സജയന്‍, രഞ്‌ജിത്, ഗായത്രി അരുണ്‍, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ