രാജേഷ് കുട്ടി കെ.എച്ച്.എന്‍.എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍, രാജു പിള്ള വൈസ് ചെയര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ ട്രസ്റ്റി സെക്രട്ടറി

കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ആയി രാജേഷ് കുട്ടി (ഡിട്രോയിറ്റ്) വൈസ് ചെയര്‍മാന്‍  ആയി രാജു പിള്ള (ടെക്‌സാസ്) സെക്രട്ടറി ആയി ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ന്യൂ യോര്‍ക്ക് ) എന്നിവരെ അരിസോണയില്‍ നടന്ന പുതിയ ട്രസ്റ്റീ  ബോര്‍ഡ് ഭാരവാഹികളുടെ യോഗത്തില്‍  തെരഞ്ഞെടുത്തു.

രാജേഷ് കുട്ടി കെ.എച്ച്.എന്‍.എ യുടെ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്   , ട്രസ്റ്റി ബോര്‍ഡ് മെംബര്‍ കൂടിയാണ് .  അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സംഘാടകന്‍ കൂടിയ രാജേഷ് കുട്ടി സ്വന്തമായി  ഐ .റ്റി  ബിസിനസ്സ് ചെയ്യുന്നു. ഡിട്രോയിറ്റിലാണ് കുടുംബസമേതം താമസം.

രാജു പിള്ള കെ.എച്ച്.എന്‍.എ യുടെ മുന്‍  ട്രഷര്‍  ആണ്  ,കഴിഞ്ഞ രണ്ട് വര്‍ഷമായി  ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ആയും പ്രവര്‍ത്തിക്കുന്നു , ഡാളസിലെ അറിയപ്പെടുന്ന സാമുഖ്യ പ്രവര്‍ത്തകന്‍ കുട്ടിയായ രാജു സ്വന്തമായി  ബിസിനെസ്സ് ചെയ്യുന്നു. കുടുബംസമേതം ഡാളസില്‍ ആണ് താമസം .

ശ്രീകുമാര്‍ ഉണ്ണിത്താന്‍  കെ.എച്ച്.എന്‍.എ  ജോയിന്റ് ട്രഷര്‍ ആയി രണ്ടു പ്രവിശ്യം പ്രവചിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റിബോര്‍ഡ് മെംബര്‍ ആയും പ്രവര്‍ത്തിക്കുന്നു. അറിയപ്പെടുന്ന ഒരു സമുഖ്യ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീകുമാര്‍ നല്ല ഒരു എഴുത്തുകാരന്‍ കൂടിയാണ്.ന്യൂ യോര്‍ക്കില്‍ ആണ് താമസം.

കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസക്തി ഇന്ന്  വളരെ വലുതാണ്.  അമേരിക്കയിലെ ഹിന്ദുസമൂഹം നേരിടുന്ന വിഷയങ്ങള്‍ അവക്ക് അവശ്യം വേണ്ട പരിഹാരങ്ങള്‍ ഇവയെല്ലാം കെ.എച്ച്.എന്‍.എ യുടെ  മുഖ്യവിഷയങ്ങള്‍ ആണ്. വളരെ അധികം  ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ആണ് കെ.എച്ച്.എന്‍.എ ട്രസ്റ്റിബോഡ് നടത്തുന്നത്. ഇതല്ലാം  ഏറ്റുടുത്ത്  നടത്താന്‍ ശക്തമായ ഒരു നേതൃത്വം ആണ് ആവിശ്യം . അതിനു കഴിയുന്ന ശക്തമായ ഒരു  നേതൃത്വത്തിന് ഈ  തെരഞ്ഞെടുപ്പ് വഴി കഴിഞ്ഞു. പുതിയതായി തെരഞ്ഞടുക്കപെട്ട  രാജേഷ് കുട്ടി , രാജു പിള്ള , ശ്രീകുമാര്‍ ഉണ്ണിത്താന്‍  എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

സഥാനമൊഴിയുന്ന ട്രസ്റ്റീ ബോര്‍ഡ്  ചെയര്‍മാന്‍ സുധ കര്‍ത്താ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ  വിനോദ് കെആര്‍കെ, കൃഷ്ണരാജ് മോഹനന്‍, ബാഹുലേയന്‍ രാഘവന്‍, മനോജ് കൈപ്പള്ളി , സുരേന്ദ്രന്‍ നായര്‍, രാംദാസ് പിള്ള , സതീശന്‍ നായര്‍, ഡോ  രവി രാഘവന്‍ എന്നിവര്‍ പങ്കെടുത്തു