ദേശീയ പൗരത്വ ഭേദ​ഗതി ബില്ല്: യുഎസ് കമ്മീഷൻെറ പ്രസ്താവനയെ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ദേശീയ പൗരത്വ ഭേദ​ഗതി ബില്ലിന്മേലുള്ള യുഎസ് കമ്മീഷൻെറ പ്രസ്താവനയെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎസ് ഫെഡറൽ കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ആർ‌എഫ്) നടത്തിയ പ്രസ്താവന കൃത്യവും ആധികാരികവുമല്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് എതിരാണെന്നും സർക്കാർ ഒരു മത പരീക്ഷണമാണ് നടത്തുന്നതെന്നുമായിരുന്നു യു‌എസ്‌സി‌ഐ‌ആർ‌എഫ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. എന്നാൽ യു‌എസ്‌സി‌ഐ‌ആർ‌എഫിൻെറ മുന്‍കാല ചരിത്രം വെച്ച് നോക്കുമ്പോള്‍ പ്രസ്താവനയില്‍ അതിശയിക്കാനായി ഒന്നുമില്ലെന്നും വ്യക്തമായ അറിവില്ലാതെയും മുൻവിധികളും പക്ഷപാതവും മാത്രം നിറഞ്ഞതായിരുന്നു ഇതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാർ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് ത്വരിത പരിഗണന നല്‍കുന്ന ബില്ലാണ് തിങ്കളാഴ്ച അർധ രാത്രി ലോക്സഭ പാസാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദേശീയ പൗരത്വ ഭേദ​ഗതി ബില്ല് തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരമാണ്. ഇന്ത്യയുടെ മതേതര ബഹുസ്വരതയുടെ സമ്പന്നമായ ചരിത്രത്തിനും വിശ്വാസം കണക്കിലെടുക്കാതെ നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും എതിരായാണ് ഇതു പ്രവർത്തിക്കുന്നത്. ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യൻ സർക്കാർ ഒരു മതപരീക്ഷണമാണ് നടത്തുന്നതെന്നു യു‌എസ്‌സി‌ആർ‌എഫ് ഭയപ്പെടുന്നു, ദശലക്ഷക്കണക്കിന് മുസ്‌ലിംകളിൽ നിന്ന് പൗരത്വം ഇല്ലാതാക്കുക’യെന്നതായിരുന്നു യു‌എസ്‌സി‌ഐ‌ആർ‌എഫിൻെറ പ്രസ്താവന.

https://thalsamayamonline.com/india/uscirf-statement-on-cab-neither-accurate-nor-warranted-779904