റഹീമിന്റെ കൈപിടിച്ച് നിവേദ്; നാട്ടുനടപ്പുകളെ പൊളിച്ചെഴുതി വീണ്ടും ഗേ വിവാഹം

വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ചുംബിച്ചും പുണര്‍ന്നും നില്‍ക്കുന്ന ഗേ ദമ്പതികളായ അബ്ദുള്‍ റഹീമിന്റെയും നിവേദ് ആന്റണിയുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. കേരളത്തിലെ ആദ്യ ഗേ ദമ്പദികളായ സോനുവിനും നികേഷിനും നല്‍കിയ അതേ സ്നേഹാശംസകളുമായി നിരവധിയാളുകളാണ് ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നത്. റഹീമും നിവേദും വിവാഹിതരായതോടെ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ഗേ ദമ്പതികളെന്ന വിശേഷണമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. സദാചാരവാദികളെ ഭയന്ന് മാറിനിന്ന ഇവര്‍ക്ക് സോനു-നികേഷ് ദമ്പതികള്‍ നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ഇക്കാര്യം നിവേദ് ഫെയ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ടെലിറേഡിയോളജി സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിലെ ക്ളയിന്റ് കോര്‍ഡിനേറ്ററാണ് നിവേദ്. അബ്ദുള്‍ റഹീം എസ്.എഫ്.ഒ ടെക്നോളജിയിലെ മുന്‍ ടെകനീഷനാണ്. ഇവര്‍ വിവാഹിതരായതിനെത്തുടര്‍ന്ന് നടത്തിയ ഫോട്ടേ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആളുകള്‍ ആശംസകള്‍ അറിയിക്കുന്നത്. ഇരുവരും ബംഗളുരുവില്‍ ജോലി ചെയ്തുവരികയാണ്. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ