പൗരത്വ ഭേദഗതി; മതപരമായ വിവേചനം, സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ കാന്തപുരം

കോഴിക്കോട്: പൗരത്വ ഭേദഗതി മതത്തിന്റെ പേരിലുള്ള വിവേചനമാണെന്നും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.

മുസ്ലീങ്ങളെ മാത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വ്യക്തമാക്കണം, മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഇതിനെ അംഗീകരിക്കാനാവില്ല. രാജ്യത്തൊട്ടാകെ പ്രതിഷേധം നടത്തും. വിഷയം സുപ്രീം കോടതിയില്‍ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മുസ്ലീം ലീഗ്, മുസ്ലീം സംഘടനകളുടെയും യോഗം 16ന് വൈകിട്ട് 7ന് കോഴിക്കോട് നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ