തീറ്റി പോറ്റി കടം രണ്ടേകാൽ ലക്ഷം കോടിയിലെത്തി

ജോളി ജോളി
ആയിരത്തി എഴുനൂറ് കോടി രൂപ കഴിഞ്ഞ ദിവസം പ്രളയ പുന:ർനിർമാണത്തിന് എന്ന് പറഞ്ഞ് ലോക ബാങ്കിൽ നിന്ന് കടം കിട്ടിയത് ഒരു രൂപ പോലും ഈ നാടിനോ ജനങ്ങൾക്കോ വേണ്ടി ചിലവാക്കാതെ അങ്ങനെ തന്നെ അത് സർക്കാർ ജീവനക്കാരുടെ അണ്ണാക്കിലേക്കാണ് വെച്ച് കൊടുത്തത്….. !

ശരിയല്ലേ..
തെറ്റാണെങ്കിൽ പറയാം…

തീറ്റി പോറ്റി തീറ്റി പോറ്റി കടം രണ്ടേകാൽ ലക്ഷം കോടിയിലെത്തി…. !

ജനങ്ങളെ തെരുവ് നായ്ക്കളെ പോലെ കാണുന്ന ഈ നിർഗുണ പരബ്രമ്മങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ മൂലമാണ് കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് ഒരു ജീവൻകൂടി പൊലിഞ്ഞത്…

എട്ട് മാസമായി തിരക്കേറിയ ഒരു റോഡിൽ എടുത്തിട്ട ഒരു കുഴി അടക്കാത്തതിനാൽ ഒന്നല്ല ആ കുഴിയിൽ തന്നെ രണ്ട് ജീവൻ
പൊലിഞ്ഞത്രേ….

അങ്ങനെയൊരു കുഴി അവിടെ എടുത്തിട്ട വിവരം വാട്ടർ അതോറിറ്റിയില്ലെ പൈശാചിക ജന്മങ്ങൾ മറന്നുപോയത്രെ… !

ആ കുഴിയിൽ വീണ് രണ്ടര മാസം മുൻപ് ഒരാൾ മരിച്ചതും ഈ കാലന്മാർ അറിഞ്ഞില്ലത്രേ… !

രണ്ടര മാസം മുൻപ് ആ കുഴിയിൽ വീണ് ഒരാൾ മരിച്ചിട്ടും വാട്ടർ അതോററ്റിയുടെയും റോഡിന്റെയും മന്ത്രി മര ജന്മങ്ങൾ അത് അറിഞ്ഞില്ലത്രേ… !

ആർക്കെതിരെയും നടപടി എടുത്തില്ലത്രേ… !

ഇങ്ങനെയുള്ള കേസുകളിൽ കുറ്റക്കാരർ എന്നൊരു വിഭാഗം ഇല്ലത്രെ…

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലും കുറ്റക്കാർ ആരൊക്കെയാണെന്ന് പത്ത് ഉപദേശികളെയും വെച്ചോണ്ടിരിക്കുന്ന മുഖ്യന് അറിയില്ലത്രേ…

ആരാണ് അതെല്ലാം നന്നാക്കാൻ ചുമതലപ്പെട്ടവർ എന്ന് പരിശോധിച്ച് വരികയാണത്രെ..

അത് പത്രസമ്മേളനം നടത്തി തന്റെ വിവരമില്ലായ്മ വിളമ്പാൻ മുഖ്യന് ഒരു ഉളുപ്പും ഉണ്ടായില്ലത്രേ…

അമിത വേഗത കൊണ്ടാണത്രേ അയാൾ കുഴിയിൽ വീണ് മരിച്ചത് എന്ന് റോഡിന്റെ ചുമതലയുള്ള ഒരു നിർഗുണ മന്ത്രി ഇന്നലെ പറയുന്നത് കേട്ടൂ…

ഇവനെയൊക്കെ ഏത്‌ നേരത്താണ് മന്ത്രിയാക്കാൻ ജനങ്ങൾക്ക് തോന്നിയത് എന്ന് വിലപിക്കാനേ കഴിയൂ…

മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കാൻ നിങ്ങൾക്ക് കഴിയുമോ സർക്കാരേ…??

ചെയ്യില്ല…
ഉദ്യോഗസ്ഥ രാഷ്ട്രീയ നീച ജന്മങ്ങൾ ഒറ്റക്കെട്ടാണ്…

ഉദ്യോഗസ്ഥ സംഘടനകൾ ജനങ്ങളുടെ തലക്ക് മുകളിലാണ്…
ശക്തരാണ്…

വലിച്ചെറക്കി ചവിട്ടി അടിനാവി കലക്കാൻ ജനങ്ങളുടെ കൈക്ക് എല്ലില്ലാഞ്ഞിട്ടല്ല…

നിയമ വ്യവസ്ഥയെ മാനിക്കുന്നത് കൊണ്ടാണ്…
കീഴടങ്ങി ജീവിക്കുന്നത് കൊണ്ടാണ്…

ഈ ദുഷ്ട്ട ജന്മങ്ങൾക്ക് വേണ്ടി ആ കുടുംബത്തോട് മാപ്പ് ചോദിച്ച ഹൈക്കോടതിയോട് ഒത്തിരി ആദരം….

കഴിയുമെങ്കിൽ കോടതിയുടെ മേൽനോട്ടത്തിൽ തന്നെ ഈ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചാൽ തങ്ങൾ വെറും തെരുവ് നായ്ക്കൾ അല്ല എന്നൊരു ആശ്വാസമെങ്കിലും ജനങ്ങളിൽ ഉണ്ടാകും…