ആവണക്കെണ്ണ കൊണ്ട് സി പി എമ്മിന്റെ കടവെറങ്ങൽ

റോയ് മാത്യു
പാവപ്പെട്ട രണ്ട് പിള്ളേരെ യുഎപിഎ ചുമത്തി തട്ടി അകത്തിട്ട ശേഷം തുണി പൊക്കിക്കാണിക്കുന്ന പ്രസ്താവനയുമായി സി പി എം.
ഒരു മാതിരി നിഷ്കളങ്കൻ പിള്ള ചമയാനുള്ള ശ്രമമാണിപ്പോൾ.
ഇപ്പോ കുറ്റം എല്ലാം എൻഐഎ യുടെ നെഞ്ചത്ത് വെച്ച് ഊരാൻ നോക്കുന്നു.
അലൻ ഷുഹൈബിന്റെ അമ്മ ഇന്നലെ പ്രതിഷേധിച്ചതിന്റെ പിന്നാലെയാണ് ആവണക്കെണ്ണകൊണ്ടുള്ള ഈ ആസനം കഴുകൽ.
ഈ പിള്ളേര് ആട്ടിൻ കുട്ടികളല്ലായെന്ന് പറഞ്ഞ മഹാന്റെ പാർട്ടിയാണ് ഒരു മാതിരി ഒലത്തിയ ന്യായവുമായി നാട്ടാരെ പറ്റിക്കാൻ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.
ഇവർ രണ്ടു പേരും കറതീർന്ന മാവോയിസ്റ്റ് കളാണെന്ന് മൈക്ക് കെട്ടി പ്രസംഗിച്ചു നടന്ന വരിപ്പോൾ എൻഐഎയെ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണ്.
പണ്ട് പോലീസ് കാരനെ കല്ലെറിഞ്ഞു കൊന്ന് കയ്യൂർ സമരമെന്ന് പേരിട്ട് ബ്രിട്ടീഷ് കാർക്കെതിരെയുള്ള സമരമാണെന്ന് വ്യാഖ്യാനിച്ച് നടക്കുന്ന കാലത്തായിരുന്നു ക്വിറ്റിന്ത്യാ സമരം. ഒടുവിൽ കേസിൽ പ്രതികളായവർ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷുകാർക്കൊപ്പം കള്ളനും പോലീസ് കളിച്ചു നടന്ന ഈ പാർട്ടിയുടെ തനികൊ ണം ചരിത്രത്തിലുണ്ട്.
അതുപോലൊരു കളി കളിക്കാനുള്ള ശ്രമത്തിലാണ്.

(പ്രസിദ്ധീകരണത്തിന്)

*സിപിഐ(എം)* *സംസ്ഥാന* *സെക്രട്ടറിയേറ്റ്* *പുറപ്പെടുവിക്കുന്ന പ്രസ്താവന*

കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎ യെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണ്. ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎ യെ ഏല്‍പ്പിച്ചിരിക്കുന്നത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്‍റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎ യെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.