ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. അതോടൊപ്പം തന്നെ സൈനയുടെ മൂത്ത സഹോദരിയും ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്നത് അഭിമാനമെന്ന് സൈന പറഞ്ഞു. ഹരിയാനയില്‍ ജനിച്ച സൈന നെഹ്‌വാള്‍ ഇന്ത്യയുടെ വിജയിക്കപ്പെട്ട കായികതാരങ്ങളില്‍ ഒരാളാണ്.

2015ല്‍ ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ റാങ്കിംഗില്‍ എത്തിച്ചേര്‍ന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷട്ടില്‍ താരമായി സൈന മാറിയിരുന്നു. ഇപ്പോള്‍ ഒന്‍പതാം റാങ്കിലാണ് ഈ 29കാരി.

24 സുപ്രധാന അന്താരാഷ്ട്ര കിരീടങ്ങളാണ് സൈന നെഹ്‌വാള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുള്ളത്. 2018ല്‍ സഹതാരമായ പി കശ്യപിനെ സൈന വിവാഹം ചെയ്തു. കഴിഞ്ഞ ആഴ്ച തായ്‌ലാന്‍ഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ജാര്‍സ്ഫെല്‍റ്റിനെതിരെ ഒന്നാം റൗണ്ടില്‍ തോറ്റ് ഇന്ത്യയുടെ പ്രതീക്ഷ അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍, ഗുസ്തി താരം ബബിത ഫോഗറ്റ് തുടങ്ങിയ കായികതാരങ്ങളും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ