ആക്രമണമാണ് വലിയ പ്രതിരോധമെന്ന്, ഇന്ത്യയുടെ നിലപാടിൽ ഞെട്ടി യു.എന്നും

പാക്ക് മണ്ണിലേക്ക് മിസൈല്‍ ആക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയില്‍ അമ്പരന്ന് ലോക രാഷ്ട്രങ്ങള്‍.ആക്രമണം നടത്തിയ ശേഷം അത് പരസ്യമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയാണ് യു.എന്‍ അധികൃതരെ ശരിക്കും അമ്പരപ്പിച്ചിരിക്കുന്നത്.

ഭീകരരെ മുന്‍ നിര്‍ത്തി കളിച്ചാല്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന നിലപാടിലാണിപ്പോള്‍ ഇന്ത്യന്‍ സൈന്യം.

പാക്ക് സൈന്യത്തിന്റെ സഹായത്തോടെ നുഴഞ്ഞ് കയറ്റങ്ങള്‍ പതിവായ സാഹചര്യത്തിലാണ് ഇന്ത്യയും കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്.

കുപ് വാരയില്‍ നിന്നും മിസൈല്‍ ആക്രമണം നടത്തുന്ന ദശ്യങ്ങള്‍ എ.എന്‍.ഐയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇതിനു ശേഷം പിന്നീട് പല തവണ പാക്ക് – ഇന്ത്യന്‍ സേനകള്‍ ഏറ്റുമുട്ടുകയുണ്ടായി. വന്‍ നാശമാണ് പാക്ക് പക്ഷത്ത് ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

കൊല്ലപ്പെട്ട ഭീകരരുടെയും സൈനികരുടെയും വിവരങ്ങള്‍ പാക്കിസ്ഥാന്‍ രഹസ്യമാക്കിയാണ് വച്ചിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തില്‍ പോലും കൊല്ലപ്പെട്ട പാക്ക് സൈനികരെ ഉപേക്ഷിച്ച് പോയവരാണ് പാക്ക് സേന. ഒടുവില്‍ ഇന്ത്യന്‍ സേന തന്നെയാണ് ഇവരുടെയും ശവസംസ്‌ക്കാരം നടത്തിയിരുന്നത്.

പാക്കിസ്ഥാനെ പോലെ ഇത്തരത്തില്‍ നെറികേട് കാണിക്കുന്ന മറ്റൊരു സേനയും ലോകത്തില്ല.

ലോകം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോഴും അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഇതിനുള്ള ശക്തമായ തിരിച്ചടിയാണ് അവര്‍ക്കിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൊറോണയില്‍ നട്ടം തിരിയുന്ന ചൈനയും പാക്ക് പ്രകോപനത്തില്‍ കടുത്ത അതൃപ്തിയിലാണുള്ളത്.

ഇന്ത്യയുമായി എന്ത് സംഘര്‍ഷമുണ്ടായാലും ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമെന്നാണ് ചൈന നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

പാക്ക് സൈന്യം പാക്ക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലാത്തതാണ് സ്ഥിതി വീണ്ടും വഷളാക്കുന്നത്.

ചാരസംഘടനയായ ഐ.എസ്.ഐ നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ് പാക്ക് സൈന്യമുള്ളത്.

ഭീകരരെ ഇന്ത്യയിലേക്ക് അയച്ച് കുഴപ്പം ഉണ്ടാക്കുക എന്നതാണ് ഐ.എസ്.ഐയുടെ പ്രധാന ലക്ഷ്യം. അതിനു വേണ്ടിയാണ് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ അപ്രതീക്ഷിത പ്രഹരം ഐ.എസ്.ഐയെയും ഇപ്പോള്‍ ഞെട്ടിച്ചിട്ടുണ്ട്. ബാലക്കോട്ടെ അക്രമത്തിന് ശേഷമുള്ള മിസൈല്‍ പ്രഹരമാണിത്.

കൂടുതല്‍ ആക്രമണം ഭയന്ന് ഭീകരര്‍ താവളങ്ങള്‍ മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ മസൂദ് അസ്ഹറിന്റെ സുരക്ഷയും പാക്ക് സൈന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഭാഗത്ത് നിന്നും അസറിനെതിരെ ഒരു മിന്നല്‍ ആക്രമണം പാക്ക് സൈന്യവും ഐ.എസ്.ഐയും പ്രതീക്ഷിക്കുന്നുണ്ട്.

യു.എന്‍, ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനാല്‍ അസര്‍ കൊല്ലപ്പെട്ടാല്‍ പാക്ക് പ്രതിഷേധവും വിലപ്പോവുകയില്ല.

മസൂദ് അസ്ഹര്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ താമസിക്കുന്ന സ്ഥലം ഇതിനകം തന്നെ ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

റോ നല്‍കിയ വിവരം യു.എന്നിന് ഔദ്യോഗികമായി തന്നെ ഇന്ത്യ കൈമാറിയിട്ടുമുണ്ട്.

പാക്കിസ്ഥാനില്‍ ഒരില അനങ്ങിയാല്‍ പോലും ഇന്ത്യ അറിയുമെന്ന സൂചന കൂടിയാണിത്. ഐ.എസ്.ഐയെ അമ്പരപ്പിച്ചതും ഇന്ത്യയുടെ ഈ സ്‌പൈവര്‍ക്കാണ്.

മസൂദ് അസ്ഹറിന്റെ താവളം ഇന്ത്യന്‍ സേന ലക്ഷ്യമിടുമെന്നാണ് അമേരിക്കയും കരുതുന്നത്.

ബിന്‍ ലാദനെ അമേരിക്ക വധിച്ച മോഡല്‍ ഒരാക്രമണം ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്താനുള്ള സാധ്യതയാണ് യുഎസ് കാണുന്നത്.

അതിര്‍ത്തിയിലെ പ്രകോപനം നിയന്ത്രണം വിട്ടാല്‍ അത് വലിയ ആക്രമണമായി മാറാന്‍ തന്നെയാണ് ഇനിയും സാധ്യത.

പാക്ക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയതിലൂടെ ഇന്ത്യയുടെ ‘രോഷവും’ വ്യക്തമായി കഴിഞ്ഞു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറാണ് ആക്രമണത്തിനായി ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്.

ശത്രുക്കളെ കീഴ്‌പ്പെടുത്താന്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും പിനാക റോക്കറ്റ് സംവിധാനമെന്നത്, 1999 ലെ കാര്‍ഗില്‍ യുദ്ധസമയത്ത് തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ പിനാകയെ ആധുനികമായി വികസിപ്പിച്ചിട്ടുള്ളതാണ്. ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ 12 റോക്കറ്റുകള്‍ വരെ ഒരേസമയം തൊടുത്തുവിടാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. 90 കിലോമീറ്ററില്‍ക്കൂടുതല്‍ ദൂരം സഞ്ചരിച്ച് ശത്രുപാളയത്തെ തകര്‍ക്കാന്‍ പിനാകയ്ക്ക് എളുപ്പത്തില്‍ സാധിക്കും.