മദ്യം ഇനി ഹോം ഡെലിവറിയായി വീട്ടിലെത്തും : മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത

ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം ടെന്‍ഷന്‍ അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ദുബായില്‍ ഇനി മുതല്‍ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിയ്ക്കും. ഇതുസംബന്ധിച്ച അനുമതിയോട് കൂടിയ ഹോം ഡെലിവറി സംവിധാനം മാര്‍ച്ച് 31 മുതല്‍ ആരംഭിച്ചു. ഇത് ആദ്യമായാണ് ദുബായ് ഇത്തരത്തില്‍ മദ്യം വീട്ടില്‍ എത്തിയ്ക്കുന്ന പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നത് .

യുഎഇയില്‍ മദ്യം വില്‍ക്കുന്നതിന് അംഗീകൃത ലൈസന്‍സുള്ള, എം എം ഐ കമ്പനിയും, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനിയും സംയുക്തമായാണ് ഈ പുതിയ സേവനം ആരംഭിച്ചത്. ഇപ്രകാരം, മദ്യം വാങ്ങാന്‍ അനുമതിയുള്ള കാര്‍ഡ് ഉടമകള്‍ക്കും , സന്ദര്‍ശക വീസയിലുള്ള ടൂറിസ്റ്റുകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇത്തരത്തക്കാര്‍ 21 വയസ് പ്രായമായവര്‍ ആയിരിക്കണം. ഒപ്പം, മുസ്‌ളീം സമുദായത്തില്‍പ്പെട്ടവരാണെങ്കില്‍, മദ്യം വാങ്ങാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു. ഹോം ഡെലിവറിയ്ക്കായി മദ്യം വാങ്ങുന്നവര്‍, വീട്ടില്‍ ഡെലിവറി സമയത്ത് അംഗീകൃത കാര്‍ഡ് കാണിക്കണം. അതേസമയം, സന്ദര്‍ശക വീസയില്‍ ഉള്ളവരാണെങ്കില്‍, ഒറിജനല്‍ പാസ്‌പോര്‍ട്ട് മാത്രം കാണിച്ചാല്‍ മദ്യം ലഭിക്കും.