കടൽ(കവിത-മിത്ര.എസ്.റാം)

ന്റെ കവിൾത്തടം
നിന്റെ ചുംബനങ്ങൾ
അലിഞ്ഞു ചേരുന്ന
ഒരു കടലാണ്.
ചുംബിക്കുമ്പോൾ
നിന്റെ വിയർപ്പുതുള്ളികൾ
വീഴുന്നതിനാലാകണം
അതിനിത്ര ഉപ്പുരസം.
അത്രമേൽ സ്നേഹത്തോടെ-
അത്രമേൽ പ്രണയത്തോടെ-
അത്രമേൽ ഇഷ്ടത്തോടെ-
തൊടുമ്പോൾ മാത്രം
തെളിഞ്ഞു വരുന്ന
ഒരു പച്ചഞരമ്പുണ്ട്
എന്റെയിടം കവിളിൽ..
കപ്പിത്താനേ,
നിന്റെയാ സ്വപ്‌നങ്ങൾ പേറുന്ന
കപ്പലിന് സഞ്ചരിക്കുവാനുള്ളൊരു
കപ്പൽച്ചാൽ മാത്രമാണത്.

 

മിത്ര.എസ്.റാം