സ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി

തിരുവനന്തപുരം: സ്പ്രിംസ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി; തീരുമാനം പ്രതിപക്ഷ ആരോപണം നിലനില്‍ക്കെഗ്ളര്‍ വഴിയുള്ള കൊവിഡ് വിവര ശേഖരണം അവസാനിപ്പിക്കാൻ പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം. പകരം സർക്കാർ വെബ്സൈറ്റിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യാനാണ് പഞ്ചായത്ത് ഡയറക്ടർ നിർദേശം നൽകിയത്. സ്പ്രിംഗ്ളര്‍ വഴി വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ സ് പ്രിംഗ്ളര്‍ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സർക്കാർ വിൽക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. പ്രതിപക്ഷനേതാവ് പറയുന്നതു പോലെ സ് പ്രിംഗ്ളര്‍ ഒരു പി.ആർ കമ്പനി അല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നമ്മൾ ആ കമ്പനിയുടെ സോഫ്റ്റ് വെയറിനോ സേവനത്തിനോ പണം നൽകുന്നില്ല. നമ്മളുടെ നാട് വലിയൊരു ഭീഷണി നേരിടുകയാണ്. അതിനെ എങ്ങനെയൊക്കെ നേരിടുമെന്നാണ് നമ്മൾ ചിന്തിക്കുന്നത്. അക്കാര്യത്തിൽ പ്രവാസികളായ മലയാളികൾ സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായമാണ് ഈ കമ്പനി നമുക്ക് ചെയ്തു തരുന്നത്. അതിന്റെ സ്ഥാപകൻ ഒരു മലയാളിയാണ്. സ് പ്രിംഗ്ളര്‍ സോഫ്റ്റ് വെയർ ദാതാക്കളാണ്. സംസ്ഥാന സർക്കാരിന്റെ ഐ.ടി വകുപ്പിന്റെ ഒരു സോഫ്റ്റ് വെയർ ദാതാക്കൾ കൂടിയാണ് ഈ കമ്പനി. ഈ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. കേരള ആരോഗ്യ രംഗത്തെ സ് പ്രിംഗ്ളര്‍ വിറ്റ് കാശാക്കുന്നുവെന്ന് കെ.എസ് ശബരീനാഥൻ എം.എൽ.എ ആരോപിച്ചു. അതിന്റെ അംബാസിഡറായി ഐ.ടി സെക്രട്ടറി മാറുന്നു. കരാർ പുറത്തു വിടണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ ആരോപണം സജീവമായിരിക്കെയാണ് വിവര ശേഖരണം നിർത്തിയത്.