മുംബൈയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മുബൈ: മുംബൈയില്‍ വീണ്ടും നഴ്‌സമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടിയാണ് ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ഇവിടെ രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 62 ആയി.

രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ജീവനക്കാര്‍ക്ക് വ്യാപകമായി രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടിയിരിക്കുകയാണ്. അതിനിടെ കോവിഡ് ചികിത്സയിലായിരുന്നു 12 നഴ്‌സുമാര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.