കോവിഡ് സ്ഥിരീകരിച്ചു; മുംബൈയില്‍ യുവതി ആത്മഹത്യ ചെയ്തു

മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ജീവനൊടുക്കി യുവതി . വാര്‍ളി സ്വദേശിനിയായ 29കാരിയാണ് ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെ 3.45 ന് മുംബൈ നായര്‍ ആശുപത്രിയിലായിരുന്നു സംഭവം.

ശുചിമുറിക്കുള്ളില്‍ യുവതി തൂങ്ങിമരിക്കുകയായിരുന്നു.

ആസ്മയെ തുടര്‍ന്നാണ് തിങ്കളാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കോവിഡ് സംശയത്തെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇവരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. രോഗം പിടിപെട്ട വിവരം അറിഞ്ഞതോടെ അസ്ഥതയിലായിരുന്ന യുവതി പുലര്‍ച്ചെ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.