ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ന്യൂയോര്‍ക്കിലാണ്. ഇവിടെ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അറിയിച്ച കുമോ അമേരിക്കയോ ന്യൂയോര്‍ക്കോ ഒന്നും ഇപ്പോഴും പൂര്‍ണ സുരക്ഷിതമായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 752 പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ ജീവന് നഷ്ടപ്പെട്ടത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതും ജീവന് നഷ്ടപ്പെട്ടതുമെല്ലാം ന്യൂയോര്‍ക്കിലാണ്. നേരത്തെ, മറ്റു പലരാജ്യങ്ങളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു.