നടനം (കവിത – സിമി അബ്ദുൾകരീം)

മഴയേ ……,
പിണങ്ങാതെ പോവുകനീ………

നീനടനമാടും നിരത്തുകളൊക്കെയും
ദുഃഖക്കടലായ് ഭവിക്കുന്നിതെങ്ങും..
അലറിവിളിച്ചുകൊണ്ടോടുന്നകൂട്ടരും
ചെളിമണ്ണിൽ പൂണ്ടൊരാ കുഞ്ഞുപൈതങ്ങളും

കാണുവാനില്ലഞാൻ കേൾപ്പുവാനില്ലെ –
ന്നോതിമറയാതെ കാർമേഘക്കൂട്ടവും
ദാരുണമായൊരീ കാഴ്ച്ചകൾക്കെല്ലാം
അശരണനായൊരീ ഭാവമത്രേ …..

തിങ്ങിനിറഞ്ഞൊരാ ഗിരിനിരകളൊക്കെയും
തെന്നിവഴുതി യെന്നരുകിലേക്കെന്നപോൽ
നീളുമീ രോദനം നിറയുന്നിതെങ്ങും
“ദൈവത്തിൻ നാടായ്” വിളിച്ചൊരീ മണ്ണിൽ

“ഒരുമയോടൊത്തുചേരുന്നൊരു ജനതയെ
വാർക്കുവാനല്ലെയോ നിൻ നടനം?
ഒരുമയോടൊത്തുചേരുന്നൊരീ ജനതയെ
ഉണർത്തുവാനല്ലെയോ നിൻ നടനം?”

മഴയേ…….,
പിണങ്ങാതെ പോവുകനീ….
തെളിയട്ടെയീ പുലർക്കാലമത്രെയും
നല്ലൊരു നാളെയെ വരവേൽക്കുവാൻ !!!