പാസ്റ്റർ കെ ജി ഫിലിപ്പ് (ബേബിച്ചൻ വടശ്ശേരിക്കര – 91)നിര്യാതനായി

ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയിലെ സീനിയർ ശുശ്രൂഷകനായ തിരുവനന്തപുരം മണ്ണന്തല കണികുന്നത്ത് പാസ്റ്റർ കെ ജി ഫിലിപ്പ് (ബേബിച്ചൻ വടശ്ശേരിക്കര – 91) നിത്യതയിൽ ചേർക്കപ്പെട്ടു.

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ ട്രഷറർ ആയ രജി ഫിലിപ്പിന്റെ പിതാവാണ്  പാസ്റ്റർ കെ ജി ഫിലിപ്പ്.

വടശ്ശേരിക്കര ബ്രദർമുക്ക് കണികുന്നത്ത് കുടുംബാംഗമാണ്. ഭാര്യ കോന്നി നാടുകാണി പാറയ്ക്കമണ്ണിൽ കുടുംബാംഗം അന്നമ്മ ഫിലിപ്പ്.

മക്കൾ: ഫിലിപ്പ് വർഗീസ് (ജയ്, യു എസ്എ ), ഫിലഡൽഫിയയിൽ ഗ്ലോബൽ ട്രാവൽ എക്സ്പോർട്ട്സ് ഉടമയുമായ റെജി ഫിലിപ്പ് (ഗുഡ്ന്യൂസ് ലേഖകൻ).

മരുമക്കൾ : ഡെയ്സി വർഗീസ്, മറിയാമ്മ ഫിലിപ്പ് (ഇരുവരും യുഎസ് എ)

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സുവിശേഷ വ്യാപനത്തിനും സഭാ വളർച്ചയ്ക്കും സഭകൾ സ്ഥാപിക്കുന്നതിനും ഏറെ പ്രയത്നിച്ച പാസ്റ്റർ കെ ജി ഫിലിപ്പ് , ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗമായും, കോട്ടയം, റാന്നി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് പാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

മഴുക്കീർ, തലപ്പാടി, റാന്നി, വാഴൂർ, കീക്കൊഴൂർ, ചെല്ലക്കാട്, തിരുവനന്തപുരം പട്ടം, തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു.

സംസ്കാരം ഏപ്രിൽ 18 ന് ശനി രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് , പട്ടം ചർച്ച് ഓഫ് ഗോഡ് സഭയുടെ പരുത്തിപ്പാറ സെമിത്തേരിയിൽ നടക്കും.