കണ്ണൂര്‍ സ്വദേശി ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കല്‍ അബ്ദു റഹ്മാന്‍(55) ആണ് ഇന്ന് പുലര്‍ച്ചെ ദുബായില്‍ മരിച്ചത്.

ദുബായില്‍ ഹോട്ടല്‍ മാനേജരായ ഇദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.