അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,87,000 ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9,87,000 ക​ട​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,87,029 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. 55,411 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,18,777 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നുംം ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ന്യൂ​യോ​ർ​ക്കി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഇ​വി​ടെ 2,93,991 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. ന്യൂ​ജ​ഴ്സി​യി​ൽ മ​ര​ണം 1,09,038 ആ​യി. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,109 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

മ​സാ​ച്യു​സെ​റ്റ്സ്- 54,938, ഇ​ല്ലി​നോ​യി​സ്- 43,903, ക​ലി​ഫോ​ർ​ണി​യ-43,541, പെ​ൻ​സി​ൽ​വാ​നി​യ- 42,708, മി​ഷി​ഗ​ണ്‍- 37,778, ഫ്ളോ​റി​ഡ- 31,528 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലൈ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം. ന്യൂ​യോ​ർ​ക്കി​ൽ- 22,275ഉം ​ന്യൂ​ജ​ഴ്സി​യി​ൽ- 5,938 ഉം ​മി​ഷി​ഗ​ണി​ൽ- 3,315 ഉം ​പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.