ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു; മരണം 2 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്ബാടും കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 3,138,115 പിന്നിട്ടു. മരണനിരക്കിലും ഗണ്യമായ വര്‍ധനവാണുണ്ടായത്. ലോകത്താകമാനം 217,970 ഇതുവരെ മരിച്ചത്. അതേസമയം 955,770 പേര്‍ക്ക് വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായും രോഗമുക്തി നേടാനായി. അമേരിക്കയിലാണ് കൊറോണ ഏറ്റവുമധികം നാശം വിതച്ചത്. 1,035,765 പേര്‍ക്കാണ് അമേരിക്കയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 142,238 പേര്‍ രോഗമുക്തി നേടി.

സ്പെയിന്‍- 2,32,128, ഇറ്റലി- 2,01,505, ഫ്രാന്‍സ്- 1,65,911, ജര്‍മനി- 1,59,912, ബ്രിട്ടന്‍- 1,61,145, തുര്‍ക്കി- 1,14,653, ഇറാന്‍- 92,584, റഷ്യ- 93,558 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലായി കൊറോണ വൈറസ് ബാധിതരുടെ എണ്ണം. എന്നാല്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 82,858 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ചൈന പുറത്തുവിട്ടത് തെറ്റായ വാര്‍ത്തകളാണെന്നും റിപ്പോര്‍ട്ടുണ്ട്. 4,633 പേരാണ് ചൈനയില്‍ ആകെ മരിച്ചത്. സ്പെയിന്‍- 23,822, ഇറ്റലി- 27,359, ഫ്രാന്‍സ്- 23,660, ജര്‍മനി- 6,314, ബ്രിട്ടന്‍- 21,678, തുര്‍ക്കി- 2,992, ഇറാന്‍- 5,877, റഷ്യ- 867 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം.