ഇ​ന്ത്യ​ന്‍ വം​ശ​ജരായ ദ​മ്പ​തി​ക​ള്‍ അ​മേ​രി​ക്ക​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

ന്യൂ​ജേ​ഴ്‌​സി: ഇ​ന്ത്യ​ന്‍ വം​ശ​ജ​രായ ദമ്പതികളെ അ​മേ​രി​ക്ക​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗർഭിണിയായ ഗ​രി​മ കോ​ഠാ​രി (35) ഭ​ര്‍​ത്താ​വ് മ​ന്‍​മോ​ഹ​ന്‍ മ​ല്‍ (37) എ​ന്നി​വ​രാ​ണ് ന്യൂ​ജേ​ഴ്‌​സി​യി​ല്‍ മ​രി​ച്ച​ത്.

ഏപ്രിൽ 26ന് ​മ​ന്‍​മോ​ഹ​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ഹഡ്‌​സ​ണ്‍ ന​ദി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ന്യൂ​ജേ​ഴ്‌​സി​യി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് ഗി​രി​മ കോ​ഠാ​രി​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ഗ​രി​മ​യു​ടെ ശ​രീ​ര​ത്തിൽ നി​റ​യെ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​ര​ണകാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ മ​ന്‍​മോ​ഹ​ന്‍, കൊ​ള​മ്പി​യ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.

ന്യൂ​ജേ​ഴ്‌​സി​യി​ല്‍ ഇ​രു​വ​രും ഇ​ന്ത്യ​ന്‍ റ​സ്റ്റൊ​റ​ന്‍റ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഗ​രി​മ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു റ​സ്‌​റ്റൊ​റ​ന്‍റ് പ്ര​വ​ര്‍​ത്തി​ച്ച​ത്.