സെബാസ്റ്റ്യൻ വല്ലാത്തറക്കൽ (63) ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ: ഡെസ്‌പ്ലെയിൻസിൽ താമസിക്കുന്ന സെബാസ്റ്റ്യൻ വല്ലാത്തറക്കൽ കോവിഡ് രോഗം മൂലം നിര്യാതനായി. കോട്ടയം മാന്നാനം സ്വദേശിയായ പരേതൻ കഴിഞ്ഞ 11 വർഷമായി ഡിസ്‌പ്ലൈൻസിലാണ് കുടുംബമായി താമസിക്കുന്നത്. ജൈനമ്മ ആണ് ഭാര്യ. ഏക മകൻ ജിതിൻ സെബാസ്റ്റ്യൻ, മരുമകൾ അഞ്ചു ജോസഫ്, കൊച്ചുമകൻ ജോയൽ ജിതിൻ.
സഹോദരങ്ങൾ: പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിൻ, എൽസമ്മ.

സംസ്കാരം പിന്നീട്