ആന്‍ഡ്രൂസ് വര്‍ഗീസ് നിര്യാതനായി

റിയാദ്: ആലപ്പുഴ നെടുമുടി സ്വദേശി ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദില്‍ നിര്യാതനായി.
ഡാക് ഡിറ്റര്‍ജന്റ് കമ്പനിയില്‍ മാനേജരായിരുന്ന ഇദ്ദേഹം വര്‍ഷങ്ങളായി റിയാദില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വര്‍ഷങ്ങളോളം റിയാദിലുണ്ടായിരുന്ന കുടുംബം ഇപ്പോള്‍ കൊച്ചിയിലാണ് താമസം. വിന്‍സി ആന്‍ഡ്രൂസ് ആണ് ഭാര്യ. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്.
സൗദിയില്‍ വലിയൊരു സുഹൃദ് വലയമുള്ള ആന്‍ഡ്രൂസ് മുന്‍ കുട്ടനാട് എം.എല്‍.എ യും പ്രവാസി വ്യവസായിയുമായിരുന്ന തോമസ് ചാണ്ടിയുടെ അടുത്ത ബന്ധുവാണ്.