കൊ​റോ​ണയെ കൊല്ലാന്‍ മദ്യത്തിന് കഴിയും; മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്ക​ണം: ഭരത് സിംഗ് കുണ്ഡന്‍പുര്‍

കൊറോണ വൈറസിനെ കൊല്ലാന്‍ മദ്യത്തിന് കരുത്തുണ്ടെന്നും ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കാന്‍ തയാറാകണമെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ് കുണ്ഡന്‍പുര്‍.

ഇക്കാര്യം ആവശ്യപ്പെട്ട് എംഎല്‍എ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കി.മദ്യം അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ കൊറോണ വൈറസിനെ തടയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മദ്യം കഴിക്കുന്നതും രോഗപ്രതിരോധത്തിന് ഗുണകരമാണെന്ന വാദമാണ് എംഎല്‍എ ഉയര്‍ത്തുന്നത്. അതിനാല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറയുന്നു.

മാത്രമല്ല മദ്യശാലകള്‍ അടച്ചിട്ടതുമൂലം അനധികൃത മദ്യനിര്‍മാണം വര്‍ധിച്ചുവെന്നും ഇത് തടയണമെന്നും സര്‍ക്കാരിന്റെ വരുമാനത്തെയും ഇത് ബാധിക്കുമെന്നും എംഎല്‍എ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.