‘വയനാടന്‍ പുലരിമഞ്ഞില്‍ ആവി പറക്കണ കട്ടന്‍കാപ്പി പോലെ അവള്‍’; മ്യൂസിക് വീഡിയോയുമായി ഫ്രെെഡെ ഫിലിംസ്

മലയാളികള്‍ക്ക് നല്ല സിനിമകള്‍ സമ്മാനിച്ചവരാണ് ഫ്രെെഡെ ഫിലിം ഹൗസ്. വ്യത്യസ്തമായ ആശയങ്ങളായിരുന്നു ഫ്രെെഡെ ഫിലിം ഹൗസിനെ വളരെ പെട്ടെന്ന് മലയാളികളുടെ വിശ്വാസം നേടിക്കൊടുത്തത്. ഇപ്പോഴിതാ മ്യൂസിക് കമ്പനിയും ആരംഭിച്ചിരിക്കുകയാണ് ഫ്രെെഡെ ഫിലിംസ്. ഫ്രെെഡെ മ്യൂസിക് എന്നാണ് കമ്പനിയുടെ പേര്. തങ്ങളുടെ ആദ്യ മ്യൂസിക് വീഡിയോ വിജയ്ബാബു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

വയനാടന്‍ സോങ് എന്ന പാട്ടാണ് ആദ്യത്തെ മ്യൂസിക് വീഡിയോ. വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദേവന്‍ ആണ്. റഷീദ് നാസെര്‍ ആണ് സംഗീതം നല്‍കി പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനരചന വിഷ്ണു വിജയന്‍. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഷീദ് നാസെര്‍, ആരാധ്യ ആനി, വിനയ് ബാബു, ജീവന്‍, ബിബിന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ഇന്ന് നമ്മൾ മലയാളികൾക്ക് വിഷുദിനം. ഒരു കൊയ്ത്തുകാലത്തിന്റെ / പുതു വർഷത്തിന്റെ ആരംഭം . ഇതുവരെയെന്നപോലെ, നമ്മുക്ക് ഒരുമിച്ച് തന്നെ കൊറോണ എന്ന മഹാമാരിയെ നേരിടാം.അല്പം വേറിട്ടതെങ്കിലും, പുതിയ പ്രതീക്ഷകൾക്ക് തുടക്കം ഇട്ടുകൊണ്ട് തന്നെ ഈ വിഷു നമുക്ക് കൊണ്ടാടാകാമെന്ന് അദ്ദേഹം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ