ഫോക്കാനയുടെ കോവിഡ് അനുസ്‌മരണ ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട്

ന്യൂജേഴ്‌സി: കോവിഡ് 19 ദുരന്തത്തിൽ മരിച്ച അമേരിക്കൻ മലയാളികളുടെ ആൽമശാന്തിക്കായി ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ  പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്‌പീക്കറുമായ ഗോപിനാഥ് മുതുകാട് ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ ഉൾപ്പെടുത്തി നടത്തിയ പ്രാത്ഥന മീറ്റിംഗും അനുസ്മരണച്ചടങ്ങും വികാരനിർഭരമായി.

മലയാളം ഉൾപ്പെടെ 14 ഭാഷകളിൽ ഗാനവിരുന്നു നടത്തുന്ന മലയാളത്തിന്റെ പ്രശസ്ത ഗായകൻ ചാർളി ആന്റണിയുടെ പ്രാർത്ഥനാഗാനങ്ങളോടെ ആരംഭിച്ച പ്രാർത്ഥന ശിശ്രുഷയിൽ ഗീവര്ഗീസർ മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത, ന്യൂജേഴ്സിയുടെ നല്ല സമരിയക്കാരൻ ഫാ. മാത്യു കുന്നത്ത്, സ്വാമി പ്രാത്ഥസാരഥിപിള്ള, നൻമയുടെ നേതാവും മുസ്ലിം ലീഗ്  നേതാവുമായിരുന്ന യു.എ നസീർ  തുടങ്ങിയവരുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന ശിശ്രൂഷയും നടന്നു.
ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി, നായർ സ്വാഗതമരുളിയ ചടങ്ങിൽ രാജ്യസഭാ എം.പി. ബിനോയ് വിശ്വം,കമ്മ്യൂണിറ്റി അഫായേഴ്സ് കോൺസൽ ജയകൃഷ്ണൻ നായർ, വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്സ് കമ്മീഷണർ തോമസ് കോശി തുടങ്ങിയ പ്രമുഖർ കോവിഡിൽ കീഴടങ്ങിയ മലയാളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
കോവിഡ് 19 കാലത്ത് മരണമടഞ്ഞ അമേരിക്കയിലെ മലയാളികളായ ഫോക്കാന മുൻ സെക്രെട്ടറി  ടെറൺസൺ  തോമസിന്റെ പിതാവ് പി.സി തോമസ്, മുൻ ന്യൂയോർക്ക് ആർ.വി.പി. സുനിൽ നായരുടെ പിതാവ് ഗോവിന്ദൻകുട്ടി നായർ, ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട് ജോസഫ് മാത്യു (അപ്പച്ചൻ),ഡോ. ടി.എം. തോമസ്(ന്യൂയോർക്ക്), ഫൊക്കാന അഡ്വസറി ബോർഡ് ചെയർമാൻ .എസ് . ചാക്കോയുടെ സഹോദരൻ ടി.എസ്. മത്തായി, സിസിലിയാമ്മ ജോസഫ് (ന്യൂയോർക്ക്), കാലിഫോർണിയയിലെ യുവ ഐ.ടി. എഞ്ചിനീയർ ഷാജിനേഷ് പൂത്താലംകുന്നത്ത്, പാസ്റ്റർ കെ.എ. കോരുത് (ഡാളസ്), ഏലിയാമ്മ ചാക്കോ (ഒക്കലഹോമ), ഏലിയാമ്മ തോമസ് (ഡാളസ്),സൂസമ്മ മത്തായി(ഡാളസ്), ഏലിയാമ്മ മാത്യു (ന്യൂയോർക്ക്), ഗ്രേസി ചെറുകാട്ടൂർ, ഏലിയാമ്മ ജോസഫ് (ന്യൂയോർക്ക്),ആണ്ടിപ്പള്ളിൽ സുശീല ദേവി (ന്യൂയോർക്ക്), മറിയാമ്മ ഫിലിപ്പ് (ന്യൂയോർക്ക്),സൂസമ്മ ചാക്കോ (ന്യൂയോർക്ക്)ജെയിംസ് ആരംമ്പുളിക്കൻ (ന്യൂയോർക്ക്) തുടങ്ങിയ 22 പേർക്കാണ്  പ്രാത്ഥനയോഗവും അനുസ്മരണവും നടത്തിയത്.
 ഫൊക്കാന ട്രഷററും മീറ്റിംഗ്  സജിമോൻ ആന്റണിയും  ടെക്സാസ് ആർ. വി.പി. ഡോ. രഞ്ജിത്ത് പിള്ളയും മോഡറേറ്റർമാരായിരുന്നു. ഫൊക്കാന ബോർഡ് ട്രസ്റ്റി വൈസ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുൻ പ്രസിഡണ്ട്  പോൾ കറുകപ്പള്ളിൽ, കേരള കൺവെൻഷൻ ചെയർമാൻ ജോർജി വര്ഗീസ് എന്നിവരായിരുന്നു പ്രാർത്ഥന-അനുസ്മരണ യോഗത്തിന്റെ കോർഡിനേറ്റർമാർ, ഫൊക്കാന  അസോസിയേറ്റ് ട്രഷറർ പ്രവീൺ തോമസ് നന്ദി പറഞ്ഞു.
അമേരിക്കൻ മലയാളികൾക്ക് ഏറെ പ്രതീക്ഷകളും പിരിമുറുക്കങ്ങളിൽ നിന്ന് ഏറെ അയവും വരുത്തുന്ന തലത്തിൽ ഗോപിനാഥ് മുതുകാട് നടത്തിയ ഹൃസ്വമായ സന്ദേശം ഏറെ മോട്ടിവേഷൻ ഉളവാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ വീണു പോകുന്നവരാണ് മലയാളികൾ ഏറെയും. എന്നും മരണങ്ങളുടെ അലയൊലി കേട്ടുണരുന്ന  അമേരിക്കയിലെ പ്രിയ മലയാളി സഹോദരങ്ങൾ  ഈ പ്രതിസന്ധികാലത്തെ അതിജീവിച്ചു നേടിയ മനക്കരുത്തിൽ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ മുതുകാട് അൽമധൈര്യം കൈവിടാതെ വൈറസിനെതിരെ തോൽപ്പിക്കും വരെ പൊരുതണമെന്ന് ആഹ്വാനം ചെയ്‌തു.
 ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ, മുൻ പ്രസിഡന്റുമാരായ  ഡോ. എം. അനിരുദ്ധൻ, മറിയാമ്മ പിള്ള, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീകുമാർ ഉണ്ണിത്താൻ, കേരള ലോക്‌സഭാ അംഗം കുര്യൻ പ്രക്കാനം,  വൈസ് ചെയർ സണ്ണി മറ്റമന,ഫൊക്കാന മുൻ സെക്രട്ടറി ടെറൺസൺ  തോമസ്, ഫൊക്കാന അഡ്വസറി ബോർഡ് ചെയർ ടി.എസ്. ചാക്കോ, ഫൊക്കാന ന്യൂയോർക്ക് മുൻ ആർ.വി.പി. സുനിൽ നായർ, ഫൊക്കാന ആർ.വി.പിമാരായ ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ (ചിക്കാഗോ), ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), ബൈജു പകലോമറ്റം (കാനഡ),ബൈജു തുമ്പിൽ (ന്യൂ ഇംഗ്ലണ്ട് ), ഗീത ജോർജ്  (കലീഫർണിയ), നാഷണൽ കമ്മിറ്റി അംഗങ്ങളായ സജി എം.പോത്തൻ, വർഗീസ് തോമസ് (ജിമ്മിച്ചൻ), കെ.സി.സ്.എം.ഡബ്ള്യു.പ്രസിഡണ്ട് അനിൽ കുമാർ, ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോൺസൺ കണ്ണൂക്കാടൻ, ലിംക പ്രസിഡണ്ട് ബോബൻ തോട്ടം, കൈരളി ഫ്ലോറിഡ പ്രസിഡണ്ട് വര്ഗീസ് ജേക്കബ്, റിച്ച്മണ്ട്  ഗ്രാമം പ്രസിഡണ്ട് നബീൽ എം, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, മിസ്സിസാഗാ-കാനഡ- പ്രസിഡണ്ട് പ്രസാദ് നായർ, അല ട്രഷറർ ഡോ.ജേക്കബ് തോമസ്, ഫൊക്കാന ബോർഡ് മെമ്പർ ഡോ. മാത്യു വർഗീസ്, തുടങ്ങിവയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.