മസ്‌കിന്റെ ട്വീറ്റ് മൂലം ടെസ്ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് മൂലം ടെസ്ല കമ്പനിക്ക് നഷ്ടമായത് 1 ലക്ഷം കോടി. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഓഹരികള്‍ 12% വരെ ഇടിഞ്ഞ് വലിയ നഷ്ടം സംഭവിച്ചത്.

ടെസ്ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണ് എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും ട്വീറ്റിലൂടെ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഉടമകള്‍ ഓഹരികളെല്ലാം അതിവേഗം വിറ്റൊഴിവാക്കുകയാണുണ്ടായത്.ഒരു ട്വീറ്റ് കാരണം 1400 കോടി ഡോളറിന്റെ ഇടിവാണ് ടെസ്ല ഓഹരികള്‍ക്ക് സംഭവിച്ചത്. ഇലോണ്‍ മസ്‌കിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ മാത്രം 300 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്.