പാലക്കാട്: കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ്കളക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്.
സബ്കളക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടില്‍ വെച്ച് പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി ഡോ. ജെ. നവറോഷ് അഞ്ജുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു.കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്കിടയില്‍ അവധിയെടുക്കാതെ വിവാഹത്തിന് ശേഷം സബ്കളക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. കോഴിക്കോട് സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.