ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍;പുതിയ ഫീച്ചര്‍ ഉടന്‍

നപ്രീയ സാമൂഹ്യ മാധ്യമമാണ് വാട്‌സാപ്പ്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസില്‍ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാല്‍ ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒന്നിലധികം മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയില്‍ ഉപയോഗിക്കാനുള്ള സൗകര്യമണാണ് ഒരുക്കുന്നത്. ഒരുമൊബൈലില്‍ നിലവില്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതേ അക്കൗണ്ട് ലോഗൗട്ട് ചെയ്യാതെതന്നെ മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ ഇതോടെ കഴിയും.വ്യത്യസ്ത മൊബൈലുകളില്‍ ഉപയോഗിക്കുന്നതിന് ലോഗിന്‍ സൗകര്യത്തോടെയാകും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. എന്നാല്‍ ഇതുസംബന്ധിച്ച് വാട്സാപ്പിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസില്‍ കൂടാതെ വാട്സാപ്പ് വെബിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. വാട്സാപ്പ് അക്കൗണ്ടുള്ള മൊബൈല്‍ വെബ്സൈറ്റിലെ ക്യുആര്‍ കോഡുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്.