ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന; ഒമ്പത് പേര്‍ അറസ്റ്റില്‍

കുന്നംകളം: കുന്നംകുളത്ത് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ആയമുക്ക് ജുമാമസ്ജിദിലാണ് പ്രാര്‍ഥന നടത്തിയത്.

ഇന്നലെ രാത്രിയോടെയാണ് പള്ളിയില്‍ നിസ്‌കാരം നടത്തിയത്. സംഭവം അറിഞ്ഞ ഉടന്‍ പോലീസെത്തിയെങ്കിലും ഏഴ് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.