ബാറ്കാരോട് തോമാച്ചന് കരുതൽ മാത്രം!

റോയ് മാത്യു
ആറ് ദിവസത്തെ ശമ്പളം കൊടുക്കാൻ മടിച്ച വാധ്യാന്മാരുടെ കുത്തിന് പിടിച്ച് ചക്രം മേടിച്ച കയറ് തോമാച്ചൻ വാഴ്ക ,വാഴ്ക ….
ഏഴൈ തോഴൻ …. പുരട്ച്ചി തലൈവർ .
അന്തം വെട്ടുക്കിളികൾ ജി ഒ കത്തിച്ച ആശാന്മാരുടെ പുല കുളിയടിന്തരം വരെ നടത്തി. കോവിഡ് കാലത്തുപോലും ഓർഡർ കത്തിച്ച ‘കുരു’ ക്കൾ പഠിപ്പിക്കുന്ന ഇസ്കൂളുകളുടെ മുന്നിൽ കൊടിതോരണങ്ങൾ ഉയർത്തി, എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ കൊണ്ട് അവരുടെ തന്തയ്ക്കു വിളിപ്പിച്ച മാന്യന്മാരോടും, മൈ ഡിയർ തോമാച്ചനോടും ഒരു സിംപിൾ ചോദ്യം –
സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ നികുതി കുടിശ്ശിക എത്രയാണ്.?
നികുതി കുടിശ്ശിക വരുത്തിയ ബാർ ഹോട്ടലുകൾ ഏതൊക്കെയെന്ന് ജില്ല തിരിച്ചു പറയാമോ?
പ്രസ്തുത കുടിശ്ശിക ഈടാക്കുന്നതിന് തോമാച്ചാ നിങ്ങൾ എന്ത് നടപടിയാണ് സ്വീകരിച്ചത്?
ഇമ്മാതിരി ചോദ്യങ്ങൾ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദിച്ചിട്ട് ഖജാനമന്ത്രി കമാ എന്നൊരക്ഷരം ഉത്തരമായി പറഞ്ഞില്ല. വിവരം ശേഖരിച്ചു വരുന്നു എന്ന് പറയാനേ പറ്റു.
വെരി ഗുഡ്.
ഇതാണ് കരുതൽ. ഇതാണ് ജാഗ്രത .
ഈ കെട്ട കാലത്തും സഖാക്കളുടെ ആപൽ ബാന്ധവന്മാരായ മൊയലാളിമാർക്ക് നാലഞ്ച് ബാറുകൾ അനുവദിച്ചു കൊടുത്തു. നല്ല കാര്യം !

വാധ്യാന്മാരുടെ കൊങ്ങായ്ക്ക് പിടിച്ച പോലെ കാറൽ മാർക്സിൻ്റെ കുഞ്ഞമ്മേടെ മക്കളായ ബാറുമൊതലാളിമാരെ തൊടാൻ നിങ്ങൾക്ക് പേടിയാണ്. നിങ്ങളെ അധികാരത്തിൽ കൊണ്ടുവരാൻ പാട് പെട്ടവർ അവരാണല്ലോ? അവരെ പോറ്റുന്ന അന്തസ്സിന് നല്ല നമസ്കാരം.
പാട്ടക്കുടിശ്ശിക അടക്കാത്ത തോട്ട ഉടമകൾ, വെള്ളം, കറണ്ട് ബില്ലടക്കാത്ത വ്യവസായികൾ, റോയൽറ്റി അടക്കാത്ത ക്വാറി മൊതലാളിമാർ, ഇങ്ങനെ നിങ്ങളുടെ വേണ്ടപ്പെട്ടവർ ഇവിടെ ധാരാളം ഉണ്ട്. ഇവരെ ഒക്കെ തൊടാൻ നിങ്ങടെ കൈ വിറയ്ക്കും തോമാച്ചാ-
സർക്കാരുദ്യോഗസ്ഥന്മാരുടെ നെഞ്ചത്ത് ജെസിബി കേറ്റുമ്പോൾ, ബാറ് മൊതലാളിമാരുടെ കാലേൽ ഒരു സൈക്കിളെങ്കിലും ഒന്ന് കേറ്റിക്കാണിക്ക്, എന്നിട്ട് മസില് പിടിക്ക്.