പൊടി ഇഡ്ഡലി ,ഗൺ പൗഡർ പൗഡർ ഇഡ്ഡലി

ലീസോണാ ലോറൻസ്
മാളോരേ നിങ്ങളീ ഗൺ പൌഡർ ഇഡലിന്നു കേട്ടണ്ടാ, ദേ ദിതാണ് സാധനം.

പേര് കേട്ട് ആരും പേടിക്കണ്ട AK 47 , RDX ഇതൊന്നും അല്ല ഇതിന്റെ ചേരുവകൾ, ഉണ്ടാക്കാൻ വലിയ കഷ്ടപ്പാടൊന്നും ഇല്ലാ താനും.ആദ്യം തന്നെ എറിഞ്ഞാൽ ആള് വീഴുന്ന ഇഡലി ഉണ്ടാക്കുന്നതിനു പകരം കുഞ്ഞെ കുഞ്ഞെ ഇഡ്‌ലിക്കുഞ്ഞുങ്ങളെ ഉണ്ടാക്കുക , ഇതുങ്ങളെ ആംഗലേയത്തിൽ ബട്ടൺ ഇഡലി എന്നും പറയാം. ( അയിനുള്ള തട്ടം എല്ലാ പാത്ര കടേലും കിട്ടും ) എന്നിട്ടു ഒരു പാത്രത്തിൽ കുറച്ചധികം ചട്ണി പൊടി/ഗൺ പൌഡർ വാരി വിതറുക – (നുമ്മടെ തെലുഗുദേശം ഐറ്റംസ് വിക്കണ കടേൽ ചെന്നാൽ ഗൺ പൌഡർ ഒപ്പിക്കാം)

പൊടിയിട്ട പാത്രത്തിൽ ഇഡലി കുട്ടികളെ ഇട്ടു അമ്മാനമാടുക , വേണേൽ ലേശം കളർനു കുറച്ചു പച്ചപ്പുല്ലും വിതറാം . എന്നിട്ടു നല്ല കളർ ഉള്ള ഒരു പാത്രത്തിൽ വിളമ്പി ആദ്യം ഫോട്ടം പിടിക്കുക , എന്നിട്ടു വീട്ടിലുള്ളവർക്കു തിന്നാൻ കൊടുക്കാം , കുറച്ചു തേങ്ങാ ചമ്മന്തി കൂടെ ഉണ്ടേൽ ബലേ ഭേഷ് .