കോവിഡ്; നിയന്ത്രണകാലത്തേക്ക് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും

തിരുവനന്തപുരം: മൂന്നാം ഘട്ട ലോക് ഡൗണ്‍ അവസാനിച്ച ശേഷം പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും.

നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. നിയന്ത്രണകാലത്തേക്ക് മാത്രമാകും ഈ വര്‍ധന.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി 25 പേരെ മാത്രമേ ബസ്സില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരുന്ന കാലത്തേക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.