പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം; 47 പേര്‍ക്ക് ഡെങ്കിപ്പനി, 22 പേര്‍ക്ക് എലിപ്പനി

തിരുവനന്തപുരം കോവിഡ് ഭീതിക്കിടയില്‍ സംസ്ഥാനത്തിന് ഭീഷണിയുയര്‍ത്തി മറ്റു പകര്‍ച്ചവ്യാധികളും. ചൊവ്വാഴ്ച മാത്രം 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.കൊല്ലത്ത് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പത്തു ദിവസത്തിനിടെ 47 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 437 പേരാണ് ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്.മഴക്കാലപൂര്‍വ്വ ശുചീകരണം ഇതുവരെ കാര്യക്ഷമമായിട്ടില്ല. പ്രവര്‍ത്തനം നിലച്ച തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കൊതുകള്‍ പെരുകുകയാണ്.

10 ദിവസത്തിനിടെ 22 പേര്‍ക്ക് സംസ്ഥാനത്ത് എലിപ്പനിയും സ്ഥിരീകരിച്ചു. 52 പേര്‍ക്കാണ് രോഗം സംശയിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലരുന്ന മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

മഴക്കാലമായതോടെ ചിക്കന്‍ഗുനിയ, എച്ച്1എന്‍1 തുടങ്ങിയ പകര്‍ച്ചവ്യാധികളും വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.