പിഎം ഇവിദ്യ പദ്ധതി; ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസിന് പ്രത്യേകം ടിവി ചാനലുകള്‍

ന്യൂഡല്‍ഹി: കോവിഡാനന്തര ഇന്ത്യ സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിദ്യാഭ്യാസ മേഖലയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര മാറ്റം വരുത്തുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും പിഎം ഇവിദ്യ പദ്ധതി പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍ ഇങ്ങനെ

1 ഒരു രാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗകര്യം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നടപ്പാക്കും

2. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസിനും പ്രത്യേകം ടിവി ചാനലുകള്‍

3. കമ്യൂണിറ്റി റേഡിയോകളും പോഡ്കാസ്റ്റുകളും ഉള്‍പ്പെടെ സാങ്കേതികത പഠനത്തില്‍ ഉപയോഗപ്പെടുത്തും

4.ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി ക്ളാസുകള്‍ നടപ്പാക്കും. മനോ ദര്‍പ്പണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

5.21ാം നൂറ്റാണ്ടില്‍ ലോകം ആവശ്യപ്പെടുന്ന നൈപുണ്യ ശേഷി വിദ്യാര്‍ഥികളിലും അധ്യാപകരിലും വര്‍ധിപ്പിക്കാന്‍ ദേശിയ പാഠ്യപദ്ധതിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും.

6. 2025 ഓടെ എല്ലാ കുട്ടികളും കുറഞ്ഞത് അഞ്ചാംക്ലാസ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരാകണമെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഫൗണ്ടേഷനല്‍ ലിറ്ററസി ആന്‍ഡ് ന്യുമെറസി മിഷന്‍ ഈ വര്‍ഷം ഡിസംബറോടെ ആരംഭിക്കും.

7. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും കാഴ്ചാപരവും കേള്‍വിപരമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും പ്രത്യേകം ഓണ്‍ലൈന്‍ പഠന സൗകര്യം

8.100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങും.ഇന്ററാക്ടീവ് ചാനലുകളുടെ ലൈവ് ടെലകാസ്റ്റും സ്‌കൈപ് മുഖാന്തരമുള്ള വിദഗ്ധരുടെ ക്ലാസ്സുകളുമെല്ലാം പദ്ധതിയിലുണ്ട്.

10.സ്വയം പ്രഭ ഡിറ്റിഎച്ച് ചാനലുകളിലൂടെ ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തും