മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു

ഇടുക്കി: വേനല്‍മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.142 അടിയാണ് മുല്ലപ്പെരിയാറിന്റെ സംഭരണ ശേഷി. 113.15 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

അതിവര്‍ഷമാണ് വരാന്‍ പോകുന്നെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് കൂടി ആയതോടെ പെരിയാരിന്റെ തീരത്തുള്ളവര്‍ ആശങ്കയിലാണ്.പ്രളയസാധ്യത മുന്നില്‍ക്കണ്ട് ഇപ്പോഴെ കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് പെരിയാറിന്റെ തീരത്തുള്ളവരുടെ ആവശ്യം.

മുന്‍ കാലങ്ങളില്‍ അണക്കെട്ട് തുറന്നാല്‍ ജനങ്ങളെ പാര്‍പ്പിച്ചിരുന്ന ഹാളുകളൊക്കെ ഇപ്പോള്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. അതിനാല്‍ പകരം സംവിധാനം ഉടന്‍ ഉണ്ടാവണം എന്ന ആവശ്യവും ഉയരുന്നുണ്ട്.