ഒരു മലയാളിയടക്കം ആറു പേര്‍ ഇന്ന് യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്: യുഎഇയില്‍ കോവിഡ്-19 ബാധിച്ച് ഇന്ന് ഒരു മലയാളിയടക്കം ആറു പേര്‍ മരിച്ചു. ഇതോടെ യു.എ.ഇയില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 220 ആയി ഉയര്‍ന്നു.

ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍.കൃഷ്ണപിള്ളയാണ് ഇന്ന് കോവിഡ് ബാധിച്ച്് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് 80 മലയാളികളാണ്.

രാജ്യത്ത് പുതുതായി 731 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 23,358 ആയി ഉയര്‍ന്നു. 581 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇതുവരെ 8512 പേര്‍ക്കാണ് രോഗം മാറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ