നാളെ നിരത്തിലിറങ്ങുക 3000 കെ.എസ്​.ആര്‍.ടി.സി ബസുകള്‍

തിരുവനന്തപുരം: ലോക്​ഡൗണ്‍ ഇളവുകളെ ​തുടര്‍ന്ന്​ ബുധനാഴ്​ച പൊതുഗതാഗതം പുനരാരംഭിക്കും​. ബസ്​, ഒാ​േട്ടാറിക്ഷ, സ്വകാര്യ വാഹനം എന്നിവയാണ്​ നിബന്ധനകളോടെ ഒാടിത്തുടങ്ങുക. കെ.എസ്​.ആര്‍.ടി.സി 3000 ഒാര്‍ഡിനറി ബസുകളാണ്​ ആദ്യഘട്ടം വിന്യസിക്കുക. മിനിമം നിരക്ക്​ 50 ശതമാനം ഉയര്‍ത്തിയാണ്​ ബസ്​ സര്‍വിസ്​.

ടിക്കറ്റ്​ മെഷീനുകളില്‍ നിരക്ക്​ വര്‍ധന ഉള്‍പ്പെടുത്തുന്ന ജോലി ചൊവ്വാഴ്​ച രാത്രി വൈകിയും തുടര്‍ന്നു. കോവിഡ്​ കാലത്ത്​ മാത്രമാണ്​ നിരക്ക്​ വര്‍ധന. സ്വകാര്യ ബസ്​ സര്‍വീസി​​െന്‍റ കാര്യത്തില്‍ വ്യക്​തതയില്ല. യാത്രക്ക്​ കര്‍ശന നിബന്ധനകളാണ്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​.

ബസ്​ ഏഴുമുതല്‍ ഏഴുവരെ
*രാവിലെ ഏഴുമുതല്‍ വൈകുന്നേരം​ ഏഴുവരെയാണ്​ ബസ്​ ഒാടുക
*മാസ്ക്​ നിര്‍ബന്ധം
*യാത്രക്കാര്‍ സാനി​റ്റൈസര്‍ കരുതണം
*കയറുമ്ബോഴും ഇറങ്ങ​ു​േമ്ബാഴും കൈ വൃത്തിയാക്കണം
*രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരാള്‍ മാത്രം

*മൂന്നുപേര്‍ക്കുള്ള സീറ്റില്‍ നടുവിലത്തേത്​​ ഒഴിവാക്കി രണ്ടുപേര്‍ക്ക്​ ഇരിക്കാം
*നിന്ന്​ യാത്ര പാടില്ല
*പരാമവധി 27 പേര്‍
*പ്രധാന റൂട്ടില്‍ സര്‍വിസ്
*65 വയസ്സിന്​ മുകളിലുള്ളവരും 10 വയസ്സിന്​ താഴെയുള്ളവരും യാത്ര ചെയ്യരുത്​
*കണ്ടക്ടര്‍ അനുവദിക്കുന്നവര്‍ക്കേ പ്രവേശനമുള്ളൂ

*എല്ലാ ഒാര്‍ഡിനറി സ​്​റ്റോപ്പിലും നിര്‍ത്തും
*40 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്ത്​ ഫാസ്​റ്റ്​ പാസഞ്ചറുകള്‍
*ഫാസ്​റ്റുകള്‍ക്ക്​ നിരക്ക്​ വര്‍ധനയില്ല
*യാ​ത്രാ ഇളവുകള്‍ക്ക്​ അര്‍ഹതയുള്ളവര്‍ വര്‍ധിപ്പിച്ച നിരക്കി​​െന്‍റ പകുതി നല്‍കണം. വിദ്യാര്‍ഥികള്‍ക്കും ഇൗ നിരക്ക്​ ബാധകം

ഒാ​േട്ടാറിക്ഷയില്‍ ഒരാള്‍ മാത്രം
*മാസ്​ക്​ നിര്‍ബന്ധം
*സാനിറ്റൈസര്‍ കരുതണം
*ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ
*കുടുബാം​ഗമാണെങ്കില്‍ മൂന്നുപേര്‍

ഇരുചക്രവാഹനത്തില്‍ കുടുംബാംഗവുമാകാം
*മാസ്​ക്​ നിര്‍ബന്ധം
*ഒരാള്‍ മാത്രമേ പാടൂള്ളൂ
*കുടുംബാം​ഗമാണെങ്കില്‍ പിന്‍സീറ്റ്​ യാത്ര അനുവദിക്കും

നാല്​ ചക്രവാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍
*മാസ്​ക്​ നിര്‍ബന്ധം
*ശാരീരിക അകലം പാലിക്കണം
*കുടുംബാം​ഗമാണെങ്കില്‍ മൂന്നുപേര്‍

സമീപ ജില്ലകളിലേക്ക്​ പാസ്​ വേണ്ട
*െഎ.ഡി കാര്‍ഡ്​ കരുതണം
*യാത്ര രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ
*വിദൂര ജില്ല​ യാത്രക്ക്​ പൊലീസ്​/ കലക്​ടര്‍ എന്നിവരുടെ പാസ്​ വാങ്ങണം
*അവശ്യസര്‍വിസുകള്‍ക്ക്​ നിബന്ധന ബാധകമല്ല