ആഗോള സമ്പദ്‌ വ്യവസ്ഥ പഴയ നിലയിലെത്താന്‍ കൂടുതല്‍ സമയമെടുക്കും; ഐഎംഎഫ്

വാഷിംഗ്ടണ്‍: കൊറോണ പ്രതിസന്ധിയില്‍ നിന്ന് ആഘോഷ സമ്ബദ്വ്യവസ്ഥ പൂര്‍ണ്ണമായും കരകയറാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മൊണേറ്ററി ഫണ്ട്. 2020 ല്‍ ജിഡിപിയില്‍ മൂന്ന് ശതമാനം ഇടിവുണ്ടാകുമെന്ന മുന്‍ പ്രവചനം പുതുക്കേണ്ടി വരുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ അറിയിച്ചു.

സമ്ബദ് വ്യവസ്ഥ ഇപ്പോള്‍ പഴയ അവസ്ഥയിലാകുമെന്ന് പറയാനാകില്ല. വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രതീക്ഷിച്ചതിലും മോശമാണെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. കൊറോണ പ്രതിസന്ധിയെ അതിജീവിച്ച്‌ വേണം മുന്നോട്ട് പോകാന്‍. വിപണികള്‍ വീണ്ടും പഴയപോലെ സജ്ജമാവുകയും വ്യാപാരം സുഗമമായി നടക്കുകയും വേണം. എന്നാലെ നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടാവുകയുള്ളൂവെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.