ചാവ്(കഥ-ജോർജ് ജോസഫ്.കെ )

ഇത്, ഇക്കഥ പറയും മുമ്പൊള്ള, അതായത് കൊറെ വർഷംമൊമ്പെള്ള കാര്യമാ….
ചാവ് മണി കൊട്ടണ കേട്ടപ്പ ഞാങ്കരുതി ഞങ്ങsപ്പൻ പ്രാന്താശു ത്രീ ന്ന് ഇന്ന് പോരു വല്ലാ കർത്താവേ ന്ന് …..
പിടിച്ച് കെട്ടി അപ്പന എത്ര തവണയാ ചേട്ടന്മാര് പ്രാന്താശുപത്രി കൊണ്ട് പോയി ആക്കിയേക്കണ. എന്നാലും ഏതെങ്കിലും പള്ളില് ചാവ് മണി കൊട്ടണദെവസം
ആശുപത്രിക്കാരേം പറ്റിച്ച് അപ്പൻ മതിലുഞ്ചടി ശെമിത്തേരീ വന്നിരിക്കും.
മരിച്ചാൾട ആൾക്കാരിക്ക് കഴിവെട്ടാൻ അപ്പന തെരക്കിപ്പിന്ന നടക്കണ്ട കെട്ടാ …..ആള് കള് മരിക്കണ സമേത്ത് എങ്ങന കിറ് കൃത്യമായിട്ട് അപ്പനി വട എത്തണേന്നള്ള.. 1മറിമായോർത്ത് ഞാനും നാട്ടുകാരും അതിശയിച്ച് പോയട്ടെണ്ട്.

മരിച്ചാൾട ആൽമാവാ ആശുത്രിക്കാര്ട കണ്ണും വെട്ടിച്ച് ,എത്ര ബന്ധവസിട്ടാലും അപ്പന രക്ഷിച്ചോണ്ട് പോരണതെന്നാ അപ്പൻ പറയണത്.

കുഴിവെട്ടണതിന് മുമ്പ് മരിച്ചാൾട വീട്ടുകാര അറീച്ച് അപ്പനാദ്യം ആ വീട്ടിലേക്ക് ചെല്ലും. പിന്ന പന്തലുകെട്ടാനും ശവം കുളിപ്പിക്കാനുമൊക്ക കൂടും, എന്നട്ടാണുപിന്ന കുഴിവെട്ടാനൊള്ള പൊറപ്പാട്.

അപ്പനെന്തു കാര്യം ചെയ്യണേനു മുമ്പ് ചെല പിടിവാശിയൊക്കേണ്ട് – കഴിവെട്ടണേനു മുമ്പ് കശാദ്യം മേടിക്കും.
അപ്പൻ പറേണത് ,ചെലപ്പ മരിച്ചാള് പാവോ ണങ്കി കഴിച്ചീടിലിനു ശേഷം ആ വീട്ടില് കാശ് തരാൻ പിന്നാരും കാണൂല്ലന്നാ…… അവടപ്പോയി ആകാശ് മേടിക്കാൻ-…. ഞഞ്ഞാ പിഞ്ഞാന്ന് പറയാൻ ആരിക്ക് നേരം.,…?. അതു കൊണ്ട് മൂന്നരത്തരം, ശവം കുഴീലേക്കെടുക്കും മുമ്പേ അപ്പൻ കാശ് വാങ്ങീരിക്കും.
കാശ് കിട്ടാപ്പിന്ന ഒര്നെമഷംനിക്കുല്ലവട-
കേശവൻ ചോകാൻ്റെ ചാരായക്കടേപ്പോയി രണ്ട് അര കുപ്പിവെള്ളം ചേർക്കാതെ തൊണ്ടേലേക്ക് കമഴ്ത്തും. നാവേലോട്ടിച്ചിരി അച്ചാറും വെരലോണ്ട് തൊടും, പിന്ന താഴത്തട്ട് രണ്ട് മൂന്ന് തുപ്പും തുപ്പി, പിന്നേം മരിച്ചാൾട വീട്ടിലേക്ക് വരും.മരിച്ചാള കെട ത്തീരിക്കണ മുറീൽ വന്ന്, ശവത്തിൻ്റ കാക്കീഴിൽ നിന്ന്, ശവത്തേന്ന് വിട്ടു പോകാത്ത ആൽമാവുമായി ആരിക്കും മനസിലാകാത്ത ഭാഷേല് ചെലവർത്തമാനം ഒക്ക ചൂണ്ടിനടീ വെച്ച് പറയും. അന്നേരം ആരും കണ്ണോക്ക് പാടാനോ കരയാനോ പാടില്ല.
സങ്കടം സഹിക്കാനാകാതെ പെണ്ണങ്ങളാരെങ്കിലും അപ്പനശ്രദ്ധിക്കാതെ എണ്ണിപ്പെറുക്കി കരഞ്ഞാ പിന്ന തീർന്ന്.
ഒടനെ അപ്പൻ അലറും
,, നിർത്തെടി നിൻ്റെയെക്ക കള്ളക്കരച്ചില് :….
എന്നട്ട് കെടക്കണ ശവത്തിന നോക്കി പറയും.
,, മണ്ണീപ്പോണേന് മുമ്പ് വെയിലും മഴേം കൊള്ളാതെ ഇച്ചിരി നേരം അതൊന്ന് സമാധാനമായിട്ടവട കെടന്നോട്ടെടി:.:

എന്തോ അപ്പന് ആ വീട്ടകാരോടക്ക അതികാരം ഒണ്ടെന്ന വിധത്തിലാ ഒരു മാതിരി ആജ്ഞേo പറച്ചിലും.
കുന്തിരിക്കത്തിൻ്റെം ചന്ദനത്തിരീടേം മെഴുകുതിരി ഉരുകിയതിൻ്റെ മണത്തില്
ശ.വംസമാധാനത്തീ കെടക്കുമ്പം അപ്പൻ അതിനോട് കാര്യങ്ങളൊക്ക ഒന്നൊന്നായി ചോദിക്കും.
.,, ഏതു ഭാഗത്ത കുഴീ കെടക്കണം?;

അല്ലങ്കി ഇതിനു മുമ്പ് മരിച്ച ആര്ടടുത്ത് കെടക്കണം?
അല്ലങ്കി, മുമ്പേ വഴക്കിട്ട് ശത്രുവായി ഇപ്പ ശെമിത്തേരീ കെടക്കണ ആര്ട
അടുത്താ കെടക്കാൻ ഇഷ്ടമല്ലാത്തത്?
എന്നക്കേയിരിക്കും അപ്പൻ്റെ ചോദ്യങ്ങള്,
ഒരൂസം അങ്ങന ചോദിക്കണതിൻ്റെ കാര്യങ്ങളക്കുറിച്ച് എന്നോട് പറഞ്ഞു തരുകേണ്ടായി അപ്പൻ,
കഴിവെട്ടികള് അങ്ങന സമ്മതം ചോദിക്കണമെന്നാ അപ്പൻ്റ വിശ്വാസം.
ആൽമാവ്കളത്തമ്മീൽകുഴീലെങ്കിലും
സമDതാനമായിട്ട് കെടക്കാൻ നുമ്മ സമ്മതിക്കണമെന്നാ.,,…
അപ്പൻ്റെ സുഭാവം ഇന്നുവരെ ഒരു കുഴിവെട്ടിലും കണ്ടിട്ടില്ലന്നാ പള്ളീലച്ചൻ പറയണത്.

അപ്പൻ ആൽമാവ്കള്ട കൂട്ടൂകാരനാണ്,
അപ്പൻ വെട്ടികുഴിച്ചിട്ടിരിക്കണ ഒരു ശവോം ഇതുവര ..ദെഹിക്കാതിരുന്നിട്ടില്ല.
അച്ചൻകുഴിക്കേ വന്ന് ശവസംസ്ക്കാര ശുശ്രൂഷയെക്ക ചെയ്ത് പോയാലും കുഴി മൂടിയ ശേഷം അപ്പൻ മരിച്ചാത്മാവിനു വേണ്ടി കുഴിക്കേ വന്ന്മുട്ടുകുത്തി കൈ വിടർത്തി കർത്തവിനോട് പ്രാർത്തിക്കും.
മരിച്ച മനുഷേൻ്റ പാപമൊക്ക പൊറുക്കാൻ…….
അതാണ് കുഴിവെട്ടി എന്ന മാർക്കോ —-
അങ്ങന പ്രാർത്തിക്കാൻ കുഴിക്കേ നിക്കുമ്പ
മഴയല്ല, കൊടുങ്കാറ്റു വന്നാലും അപ്പൻ മുട്ടേന്ന് എഴുന്നേൽക്കുല്ലാ.

ശെമിത്തേരിയാ ശരിക്കും അപ്പൻ്റ വീട്. അവടകെടക്കണതും ഇരിക്കണതു മാ അപ്പനേറ ഇഷ്ടം.
അപ്പെൻ്റ മധുരമൊള്ള ഓർമകള് മേയണ സ്ഥലമാ .ശെമിത്തേരി.

അപ്പന് പണ്ടൊരു പ്രേമമൊണ്ടായിരുന്നെന്നാ ഞങ്ങട അമ്മായി പറഞ്ഞ് ഞാൻ കേട്ടെ ട്ടൊള്ളത്. അമ്മായിയാണ് ഞങ്ങട വീട്ടില പഴയ ചരിത്രോക്ക പറയണ ആള് ,
അപ്പൻ്റെ പ്രേമത്തെ കുറിച്ച് പറഞ്ഞല്ലാ…അതില കഥാനായിക,
ഞങ്ങടപള്ളീല കതിന നെറക്കണ വെടിക്കാരൻ അന്തോ ചേട്ടൻ്റമോളാണ്, കത്രീന .
തുമ്പപ്പൂവിൻ്റെ നെറമാർന്നെന്നാ അമ്മായി പറയണത്. അത്രക്കൊര് പൂലോകസുന്ദരി ഞങ്ങട എടവകയിലൊണ്ടായിട്ടില്ലെന്നാ…
എന്നട്ടുമെന്താ കാര്യം? ഞങ്ങട കുടുമ്മ മഹിമ വെച്ചു നോക്കുമ്പ പെലേൻ കുഞ്ഞായി എന്ന മാർക്ക ക്രിസ്ത്യാനിയായ അന്തോച്ചേട്ടൻ്റെ മോളേ, അപ്പൂപ്പനും അമ്മൂമ്മേo കൂടി കെട്ടിച്ചു കൊടുക്കോ?
അപ്പൂപ്പൻ കേസ് നടത്തി നടത്തി കുടുമ്മം മുഴുവൻ മുടിച്, പറമ്പായ പറമ്പെല്ലാം വിറ്റ് കളഞ്ഞ് അവസാനം വീടിൻ്റെ കഴുക്കോലുകുടി ഊരി വിക്കണ്ട ഗതികേടിലായി.
പിന്ന ഞങ്ങ ഒര് ഓലപ്പെരേലേക്ക് താമസം മാറ്റി. എങ്ങന കഴിഞ്ഞ .കുടുമ്മമാ?
ആ സമേത്താണ് ഞങ്ങട എടവകേല.കുഴി വെട്ടി വർക്കീട മരണം.
പള്ളിക്ക് ആ നേരത്തൊര് കുഴിവെട്ടി വേണം’
വീട്ടിലാണെങ്കി കുടുമ്മ മഹിമ മാത്രമൊണ്ട്,
അടുപ്പീ പൂച്ചപെറ്റു കെടപ്പാണ്.
പട്ടിണി കാരണം അപ്പൻ മുമ്പും പിമ്പും നോക്കിയില്ല, വർക്കീട കുഴിവെട്ട് പണി അപ്പൻ ഏറ്റെടുത്ത്.
സെബസ്ത്യാനോസ് പുണ്യവാളൻ്റ പ്രതിഷ്ഠ
ഒള്ള പളളിയാ ഞങ്ങടേത്.
എപ്പഴും വെടിവഴിപാടെണ്ട്,
കതിനനെറക്കാൻ തന്നെ ഒരാളൊ .ണ്ട്. വെടിക്കാരൻ അന്തോ ചേട്ടൻ.
കാലക്രമേണ അപ്പനും അന്തോ ചേട്ടനും വല്ല്യേ കൂട്ടുകാരായി.
ഒരേ മുറീലായി കെടപ്പും ഇരിപ്പും.
ശെമിത്തേരിട തൊട്ടടുത്തു തന്നേണ് വെടിപ്പൊര’.
ശവവണ്ടി കേറ്റീടണതും ആ മുറിത്തന്നെയായിരുന്ന്. കരിമരുന്നും മനേ ലേoഒക്ക സൂക്ഷിക്കണതും ആ മുറീല.
ആ വെടിപ്പൊര അവര്ട
സാംമ്യാജ്യമായിരുന്ന്.
പള്ളീട തൊട്ടടുത്ത അന്തോ ചേട്ടൻ്റ കൂര.
അപ്പൻ്റെ കണ്ണ് എപ്പോഴും അങ്ങോട്ടാ..
കത്രീന കുനിഞ്ഞ് നിന്ന് അലക്കേം മുറ്റമടിക്കേം ഒക്ക ചെയ്യുമ്പ അപ്പൻ്റ ഉള്ളിലും അരക്കെട്ടിലും പെരുന്നാളിൻ്റെ വെടിക്കെട്ട് ആഗോഷമായിരിക്കും.
അപ്പൂപ്പൻ കൊടുക്കാനുള്ള കാശ് ചോദിച്ച് ആൾക്കാര് വീട്ടീ വന്ന് എപ്പോഴും തെറീം തെമ്മാടിത്തോം പറയും. അത് കേട്ട് കേട്ട് മടുത്തു കൊണ്ട് അപ്പൻ വല്ലപ്പോഴുമേ വീട്ടിലോട്ട് വരവൊള്ള്.അപ്പന വീട്ടിലോട്ട് വരുത്താൻ അമ്മാമ്മ ആ നാളില് കണ്ട ഏക വഴി അപ്പന എങ്ങനേങ്കിലും പെണ്ണ് കെട്ടിക്കണമെന്നതാണ് .
പക്ഷെ ഈ കടക്കുട്ടിലേക്ക് ആര് വരാൻ?

മിക്കപ്പോഴും അപ്പടേം അന്തോച്ചേട്ടൻ്റഠ വിനോതമാണ് മീമ്പിടിക്കാൻ പോക്ക്.
അന്തോ ചേട്ടന്ന് നന്നായി വല വീശാൻ അറിയാം.
അപ്പനാണെങ്കി നല്ല ചൂണ്ടക്കാരൻ .മിക്കപ്പോഴും അവർ മീമ്പിടിക്കാൻ പോണത് കാരണക്കോടം ചാലിലേക്കാണ്. അവടന്ന് വല്ല്യേ പാലങ്കണ്ണീനേം മതിരാനേമൊക്ക പിടിച്ചോണ്ട് കത്രീന ട മുമ്പീ കൊണ്ടു വന്നിട്ട് പറയും.
,, പാലങ്കണ്ണി അങ്ങാട് ഇഞ്ചീം ഉള്ളീം പച്ച മൊളകും കീറീട്ട് ഇച്ചിരി ചൊർക്കേം ഒഴിച്ച് മൊളകിട്ട് തെളപ്പിക്ക്.മതിരാന കൊടമ്പുളീട്ട് വറ്റിക്ക്.,,
മട്ടുണ്ടും ചട്ടേമിട്ട കത്രീനന കാണുമ്പ ആരിക്കും?പ്രാന്ത് എളകുമെന്നാ അമ്മായി പറയണത്.
അവളുട കുണ്ടി കുലുക്കിയൊള്ള നടത്തോ°.. കെട്ടു ബോഡീ കൊള്ളാത്ത മൊലേട തള്ളിപ്പും കാണുമ്പ അമ്മായിക്ക് ദേഷ്യം വരും.
പെണ്ണുങ്ങക്ക് അടക്കോം ഒതുക്കോഠ വേണം. അതെങ്ങനാ-… .കുടുമ്മ മഹിമേം സംസ്ക്കാരോം ഒള്ളവരിക്കല്ലേ അതൊക്ക പറഞ്ഞേക്കണ? കണ്ട മാർക്ക വാസിക്കൊക്ക അത് കിട്ടോ?
പിന്നപ്പിന്ന ആയപ്പ അപ്പൻ അന്തോ ചേട്ടൻ്റെ കുടിലിലായി എപ്പളും: അത് കണ്ട് അമ്മൂമ്മ പറഞ്ഞ്;
ആ വെടിക്കാരൻ്റെ മോള് അറു വാണിച്ചി … അവളെൻ്റ മോന് കൈവെഷം കൊടുത്ത് വശീകരിച്ച്,
ഇങ്ങട് വരട്ടെ. അവളേം കെട്ടിയെഴുന്നോള്ളിച്ചോണ്ട്……ചാണോം വെള്ളം മുക്കിയ ചൂല് ചെലവാക്കും ഞാനാമോത്ത്: …..
അപ്പൻ ശവക്കുഴി വെട്ടുകാരനും ഏതിനും പോന്ന കരുത്തനാരുന്നെങ്കിലും അമ്മൂമ്മന
പേടിയാരുന്ന് അപ്പനു്.
അമ്മൂമ്മ, മാർക്കോ … – .. എന്നൊന്ന് നീട്ടി വിളിച്ചാ അപ്പൻ്റെ സകല പത്തീം താഴും.
അപ്പന് പെണ്ണു തപ്പി തപ്പി അവസാനം അമ്മൂമ്മ ഒരു പെണ്ണിന കണ്ടെത്തി.അപ്പൂപ്പൻ കൊടുത്തു തീർക്കാത്ത കാശും ചോദിച്ചു വരുന്ന എറച്ചിവെട്ടുകാരൻ.ഞ്ഞൊണ്ടൻ
മിഖേലിൻ്റെ മകൾ അനത്താസി.
ഒരു ഞായറാഴ്ച ‘ഞൊണ്ടൻ മിഖയേലിൻ്റെ മോള,.പെണ്ണുകാണാൻ പോകണമെന്ന് അമ്മൂമ്മ പറഞ്ഞപ്പോ അപ്പൻ നിന്ന് പരുങ്ങി.
“എന്താട നിന്ന് പരുങ്ങണത്? നെനക്ക് കർത്താവ് പൂമില് നിശ്ചയിച്ചിരിക്കണത് ആ അനത്താസിയാ…… അല്ലാണ്ട് ആ വെടിക്കാരൻ്റെ മോളല്ല. ഓർത്തോ?”

അപ്പൻ എതിരിട്ട് ഒന്നും പറഞ്ഞിട്ടില്ല
അമ്മൂമ്മടെ സ്വഭാവം അപ്പന് അറിയാം. ചെറുപ്പത്തിലെ ദേഷ്യം വന്നപ്പ അമ്മുമ്മനഏതാണ്ടും എടുത്തെറിഞ്ഞതിന് പിടിച്ചുകെട്ടിക്കൊണ്ടുവന്ന് അപ്പൻ്റെ തള്ള വെരല് അമ്മിക്കല്ലേ വെച്ച് ചതച്ചതാ അമ്മൂമ്മ. ഇപ്പഴും അപ്പൻ്റെ ആ വെരലിൽ നാഖോമില്ല. വെരലിന് തുമ്പുമില്ല.
അങ്ങന ആറടി പൊക്കമൊള്ള അപ്പൻ നാലടി പൊക്കമൊള്ള എറച്ചിവെട്ടുകാരൻ്റെ മോള് അനത്താസീന കെട്ടി.
അവരുടെ രൂപത്തിൻ്റെ ചേർച്ചയില്ലായ മകണ്ട് നാട്ടുകാർക്ക് ചിരിക്കാനും വകയൊണ്ടാക്കി പിടിവാശിക്കാരിയായ അമ്മുമ്മ.
അപ്പൻ്റെo അമ്മേടേം കല്യാണം പള്ളീൽ നടന്ന്, പള്ളി വാതുക്കൽ ചെക്കനും പെണ്ണും കാണിക്ക വെച്ച് പിരിയുമ്പ ആരക്കേയോ ഓടി വരണ കണ്ട്
അവരട’കാത്കളിന്ന് മറ്റ്കാതുകളിലേക്ക് ഒരു രഹസ്യം തുറന്നു വിട്ടു.
” വെടിക്കാരൻ്റെ മോള് കത്രീന ഒതളങ്ങ തിന്ന് നൊരേം പതേം തുപ്പി ചാകാൻ കെടക്കണ്. ”

ആശുപത്രീ കൊണ്ടു പോയെങ്കിലും സമേൻ വൈകിപ്പോയി. കത്രീനയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്മാർട്ടം കഴിഞ്ഞ് ശവം കൊണ്ടുവന്നപ്പ ഒത്തിരി രാത്രിയായി.
ശവം വീട്ടിലെത്തും മുമ്പേ കത്രീനs പള്ളേല് രണ്ടു മാസം പ്രായമൊള്ള കൊച്ചണ്ടന്ന് പറഞ്ഞത് ആശുപത്രീല: -മേബിള്ചൂച്ചിയാണ്

കത്രീന മരിച്ച ആ രാത്രി ………..
അന്ന് കൊരിച്ചൊരിയണ മഴേര്ന്ന്.
ഞങ്ങട അപ്പൻ്റെ ആദ്യരാത്രി ആയിരുന്നെങ്കിലും അന്തോച്ചേട്ടൻ വീട്ടിലേക്ക് കേറി വന്ന്, അയാളപ്പ മഴ നനഞ്ഞ ഒര് കോഴിയപ്പോലാരുന്ന്. കാലൊന്നും നെലത്ത് ഒറക്കണെണ്ടായിരുന്നില്ല. അയാള് മുറ്റത്ത മാഞ്ചോട്ടി നിന്ന് …….
ഇരുട്ടിലും മഴയിലും സങ്കടരൂപം മാത്രമുള്ളയാൾ …….
ഇടിമിന്നലിൻ്റെ വെളിച്ചത്തി അടയ്ക്കാത്ത ജനൽപ്പാളീക്കുടി അപ്പൻ അയാള് നിക്കണത് കണ്ട് നടുങ്ങി വെറക്കേര്ന്ന്
മുള്ളാനെണീറ്റ അമ്മായിം അത് കണ്ട് വെറുങ്ങലിച്ച് നിന്നു പോയി.
സങ്കടം കൊണ്ട് മഴവെള്ളത്തീ’ ഒലിച്ചൊലിച്ച് ഇല്ലാതായിപ്പോണ,ഒരാൾ:
ജീവനില്ലാത്ത ഒര്: മൺ പ്രതിമമ്മേല് വെള്ളം വീണ്അലിഞ്ഞലിഞ്ഞു പോണ പോലെയൊള്ള അന്തോച്ചേട്ടൻ്റെ നിപ്പ് ……
അപ്പൻ്റെ മുറിക്ക് നേരേ നോക്കിയെള്ള
‘മാർക്കോ, ‘ യെന്നള്ള വിളി കേട്ട് വാതിൽ തൊറന്ന് അപ്പൂപ്പൻ അയാളു ട അടുത്തേക്ക് ഓടിച്ചെന്ന്.
അപ്പൂപ്പൻ സമാധാനിപ്പിക്കാൻ ശ്രമിച്ച് അയാളെ മടക്കിപ്പറഞ്ഞു വിടാൻ നോക്കിയെങ്കിലും അയാൾ മുറ്റത്ത്.ന്ന് പോയില്ല.
അയാള് കരഞ്ഞ് പറഞ്ഞ് അപ്പൂപ്പനോട്
“ഞാനെന്ത് ചെയ്യാനാ പ്രാഞ്ചീസ് ചേട്ടാ….മാർക്കോ അല്ലാതെ ഈ രാത്രി പിന്ന ആരാ എൻ്റമോക്കൊര് കുഴി വെട്ടിത്തരണത്?
അത്രയെങ്കിലും അവനക്കൊണ്ട് ചെയ്യിച്ച് താ
ഒരാൾക്ക് മാത്രമല്ല, രണ്ടാൾക്കും…. – .”
അത് പറഞ്ഞു തീർന്നതും സങ്കടം സഹിക്കാനാകാതെ അയാളാ മാഞ്ചോട്ടിലിരുന്ന് പോയി.
അത് കേട്ടതും വരാന്തയില് നിന്ന അമ്മൂമ്മ ഒരു മുഴുത്ത തെറീം പറഞ്ഞോണ്ട് മുറ്റത്തേക്ക് ചാടിയെറങ്ങി.
“പിന്നെ.ഈ കല്യാണ രാത്രി…. ആ അറം വാണിച്ചിക്ക് കുഴിവെട്ടാൻ എൻ്റമോന
കിട്ടൂല്ല. നീ പോടാ മാർക്കവാസി…. നീ തന്ന പോയി വെട്ട്……
പെട്ടെന്നായിര്ന്ന് അപ്പൂപ്പൻ്റെ കൈ ആഞ്ഞ് അമ്മുമ്മയുട കരണത്ത് വീണത് –
” ആണങ്ങ വർത്തമാനം പറയുമ്പനെനക്കെന്താ കാര്യം? പൊയ്ക്കോണം അപ്രത്ത്. ”
അമ്മൂമ്മ അപ്പൂപ്പനു നേരേ ആട്ടി തുപ്പി വിറച്ച് തുള്ളി അകത്തേക്ക് പോയി.
അമ്മൂമ്മ പോയതോടെ അപ്പൂപ്പൻ അപ്പൻ്റെ മുറീടവാതിലേച്ചെന്ന് മുട്ടിവിളിച്ച് ദേഷ്യത്തോടെ പറഞ്ഞു്:
” പള്ളേലൊണ്ടാക്കാൻ കെടന്ന് തന്നതിൻ്റെ നന്ദിയായ് പോയി അവക്കൊര് കുഴിയെങ്കിലും വെട്ടിക്കൊട്‌”

അന്ന് രാത്രി തോരാത്ത മഴയായിരുന്നു…….
പ്രളയം കൊണ്ട് ഭൂമിയെ മൂടുവാനുള്ള മഴ:

പെട്രോമാക്‌സിൻ്റെ വെളിച്ചത്തി അപ്പൻ കത്രീനയ്ക്ക് മഴയത്ത് നിന്ന് കുഴിവെട്ടി. അവളെ അതീ മൂടിയിട്ട് രാത്രിക്ക് രാത്രി എല്ലാവരും തിരിച്ചു പോന്നപ്പ അപ്പനും തിരിച്ചു പോന്നു.
ശെമിത്തേരി ഇരുട്ടിലാണ്ടു.
ശെമിത്തേരിയിലെ ആത്മാവുകളുടെ കാവലിൽ കത്രീന പച്ച മണ്ണ് പുതച്ച് ജനിക്കാതെ പോയ കുഞ്ഞിന് താരാട്ടുപാടിക്കിടന്നു എന്നേക്കുമായി.
കനത്ത മഴനിലച്ചെങ്കിലും പിന്നേം ചന്നം പിന്നം പെയ്ത മഴക്കൊപ്പം ചീവീടിൻ്റെ കരച്ചിൽ കൂടിക്കൂടി വന്നു. അപ്പോഴേക്കും അപ്പൻ എന്തോക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്ന്.
അനത്താസി മഴക്ക് ദാഹിച്ച മരുഭൂമി പോലെ അപ്പൻ്റെ അടുത്ത് കെടന്ന്‌.
ഒന്നും മുണ്ടാതെ, കൊറേ നേരം കഴിഞ്ഞ് അവൾ മടിച്ച് മടിച്ച് പിറുപിറുക്കണ അപ്പനോട് ‘ചോദിച്ച്
“വല്ലതും പറഞ്ഞാ നിങ്ങ …..”
” പാലാങ്കണ്ണി ചീഞ്ഞ് പോണേനു മുമ്പ് ……. അതിന.നന്നായിട്ട് തെളപ്പിക്ക് … ഇന്ന് വൈകീട്ട് കാരണക്കോടം ചാലീന്ന് ഞാനും അന്തോച്ചേട്ടനും കൂടി ഒരു വല്യേമതിരാന പൊക്കും. അതിന കൊടമ്പുളീട്ട് വറ്റിക്കണം”
അനത്താസിക്കൊന്നും മനസിലായില്ല.
അവളിരുന്ന് കരഞ്ഞ്.
അവള്ട വികാരമൊക്കെ തണുത്ത് കെട്ട് പോയി.
നേരം വെളുത്തപ്പ അപ്പന അന്വേഷിച്ച് കൈക്കാരൻ പൈലോ ചേട്ടൻ ഓടി വന്ന്…..
വെടിപ്പൊരേല കഴുക്കോലേന്ന് അന്തോച്ചേട്ടനെ പോലീസും നാട്ടുകാരും കൂടി എറക്കി.
കപ്യാര് അടിക്കണ ചാവ് മണീടെ ഒച്ച കേട്ട് അപ്പൻ്റെ തല പെരുത്ത്.
അപ്പൻ തുണീം പറിച്ചെറിഞ്ഞ് നാട്ടിലെ വീടുകളിക്കയറിയിറങ്ങി അന്തോച്ചേട്ടാ…… പൊറുക്ക്…. എന്നോട് പൊറ്ക്ക് ……. എന്ന് പറഞ്ഞ് കരഞ്ഞോടിനടന്ന്……
അവസാനം കുഴിവെട്ടാൻ നേരമായപ്പ
പ്രാന്ത് ഒഴിഞ്ഞ്, കുഴിവെട്ടണകൈക്കോട്ട് എടുത്ത് കുഴി വെട്ടി അന്തോച്ചേട്ടന്.
അതിനു ശേഷം ഒന്ന് രണ്ട് മാസം ആരോടും മുണ്ടാട്ടമില്ലായിര്ന്ന്.
അമ്മൂമ്മ നാട്ടുകാരോട് പറഞ്ഞു.
മരിക്കണേനു മുമ്പ് അവളക്കെട്ടീല്ലങ്കി എൻ്റമോന് ഭ്രാന്ത് വരാൻ, ആ അറുവാണിച്ചി അവന് കൈവെഷം കൊടുത്തതാണ്.
തൃശൂരെ പ്രാന്താശുപത്രീ കൊണ്ട് പോയി അപ്പന് ചികത്സ നടത്തി. എടക്ക് പ്രാന്ത് മാറിപ്പോ ഞാനും ചേട്ടമ്മാരും ഒണ്ടായി.പക്ഷെ, ചാവു മണി കേട്ടാ ചെല ദെവസം അപ്പന് പ്രാന്തിളകും. പിന്നപ്പിന്ന അത് മാറാതായി.
എടപ്പള്ളില,ഗീവറീസ് പുണ്യാളന് കൂട് തൊറന്ന് കുർബ്ബാന നേർന്ന്, ഒല്ലൂര്മാലാഖേട പള്ളീല് കൊണ്ടുപോയി ബാധ ഒഴിപ്പിക്കാൻ നോക്കി. ഒരു ഫലവും ഒണ്ടായില്ല ആറടിക്കാരൻ മാർക്കോയും നാലടിക്കാരത്തി അനത്താസിയും
എന്നും കത്രീനയുടെ കാര്യം പറഞ്ഞ് തർക്കിച്.എന്നും പോരടിച്ച് .അവസാനം അനത്താസി പറഞ്ഞ്:
“നിങ്ങക്ക് എന്നെയല്ല വേണ്ടത്. ആ കത്രീന നേണ്. എനിക്ക് വല്യേമൊലേം കുണ്ടീം ഇല്ലല്ലാ….പണ്ടാരടങ്ങാൻ …എന്നക്കൊന്ന് കുഴിച്ച് മൂട് ‘എന്നട്ട് അവള കുഴീന്ന് തെരഞ്ഞെടുത്തോണ്ട് വന്ന് അവളുമായി ജീവിക്ക് ….. എൻ്റെ തലവിധി”

അമ്മ ആഞ്ഞാഞ് നെഞ്ചത്തടിച്ച് കരഞ്ഞ്. അപ്പൻ്റെേo അമ്മേടേം വഴക്കിനു മേൽ ചാവ് മണി മുഴങ്ങി.
ചാവ് മണിയൊച്ചകളിലേക്ക് നിരന്തരം ശവക്കുഴികൾ തുറന്നു …..
ശവങ്ങൾ ആരോടും മുണ്ടാതെ അനുസരണോള്ളവരായി കല്ലറയിൽ കെടന്നു.
എടവകയിലെ ചാവ് മണി കാതോർത്തിരിപ്പാ ഇപ്പ എൻ്റെ പണി
അത് മൊഴങ്ങി കേട്ടാ പണി തൊടങ്ങിയല്ലേ പറ്റു?
എനിക്കീ ചരിത്രമൊക്കെ പറഞ്ഞു തന്നത് അമ്മായിയാണ്.
അമ്മയിയിടേയും കൂടി കുഴിവെട്ടീട്ട് ഈ പണി നിർത്തണം.

(ലോഗോസ് ഉടനെ പ്രസിദ്ധീകരിക്കുന്ന
അൾത്താര വിൽക്കാനുണ്ട് എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണിത്.15 വർഷം മുമ്പ് മാതൃഭുമി വാർഷിക പതിപ്പിൽ എഴുതിയ കഥ )