പത്മരാജന്‍ പുരസ്‌ക്കാരം; മികച്ച സംവിധായകന്‍ മധു. സി. നാരായണന്‍

ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കുമ്ബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി മധു സി നാരായണന്‍ പദ്മരാജന്‍ സാഹിത്യചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായി. 25000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സജിന്‍ ബാബുവിനാണ്. ബിരിയാണി എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത് . 15000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഉയരെ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ബോബി, സഞ്ജയ് പ്രത്യേക ജൂറി പരാമര്‍ശവും നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ