സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10 പേര്‍ക്കും പാലക്കാട് 8 പേര്‍ക്കും, ആലപ്പുഴയില്‍ 7പേര്‍ക്കും കൊല്ലത്ത് 4 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 2 പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. തമിഴ്‌നാട് (അഞ്ച്) തെലങ്കാന (ഒന്ന്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങില്‍നിന്ന്‌ വന്ന ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1004 ആയി ഉയര്‍ന്നു. 445 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

ഇന്ന് 10പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. മലപ്പുറം (ആറ്), കാസര്‍കോട് (രണ്ട്), ആലപ്പുഴ (ഒന്ന്) വയനാട് (ഒന്ന്) എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായവരുടെ കണക്ക്.

നിലവില്‍ 1,07832 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1,06940 പേരും ആശുപത്രികളില്‍ 892 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 229 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

58,866 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. ഇതില്‍ 56558 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 9095 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 8541 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്.