സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി ട്രം​പ്; ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ട്ടു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ സാ​മൂ​ഹ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. സ്വാ​ത​ന്ത്ര്യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ട്രം​പ് പ​റ​ഞ്ഞു.

ത​ന്‍റെ ര​ണ്ടു ട്വീ​റ്റു​ക​ള്‍​ക്ക് ട്വി​റ്റ​ര്‍ വ​സ്തു​താ​പ​രി​ശോ​ധ​ന ലി​ങ്ക് ന​ല്‍​കി​യ​ത് ട്രം​പി​നെ രോ​ഷാ​കു​ല​നാ​ക്കി​യി​രു​ന്നു. സാ​മൂ​ഹ​മാ​ധ്യ​മ ക​മ്ബ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും വേ​ണ്ടി​വ​ന്നാ​ല്‍ ക​മ്ബ​നി​ക​ള്‍ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ടു​ന്ന​ത്.

ത​പാ​ല്‍ വോ​ട്ട് ക്ര​മ​ക്കേ​ടു​ക​ള്‍​ക്കു വ​ഴി​തെ​ളി​ക്കു​മെ​ന്ന് ആ​രോ​പി​ച്ച്‌ ട്രം​പ് ട്വീ​റ്റു ചെ​യ്ത​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ച്ച​ത്. വാ​യ​ന​ക്കാ​ര്‍ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ചു ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നു ട്വീ​റ്റി​ന​ടി​യി​ല്‍ ട്വി​റ്റ​ര്‍ കു​റി​ച്ചു. ട്രം​പ് ഇ​ട്ട ട്വീ​റ്റു​ക​ള്‍​ക്ക​ടി​യി​ല്‍ നീ​ല ആ​ശ്ച​ര്യ ചി​ഹ്ന​ത്തോ​ടൊ​പ്പ​മാ​ണ് ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഫാ​ക്‌ട് ചെ​ക്ക് സൗ​ക​ര്യം ന​ല്‍​കി​യ​ത്. ഇ​താ​ണു ട്രം​പി​നെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്.

2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​പെ​ടാ​നാ​ണു ട്വി​റ്റ​റി​ന്‍റെം ശ്ര​മം. ത​പാ​ല്‍​വോ​ട്ടു സം​ബ​ന്ധി​ച്ച എ​ന്‍റെ ട്വീ​റ്റ് തെ​റ്റാ​ണെ​ന്നു പ​റ​ഞ്ഞ് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​യി വ്യാ​ജ വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളാ​യ സി​എ​ന്‍​എ​ന്‍, വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് എ​ന്നി​വ​യി​ലേ​ക്ക് ലി​ങ്ക് ന​ല്‍​കി. അ​ഭി​പ്രാ​യ പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ ട്വി​റ്റ​റി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ട്വി​റ്റ​ര്‍ ന​ട​പ​ടി​യെ ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ് വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ പോ​സ്റ്റു​ക​ളി​ലെ സ​ത്യം ക​ണ്ടെ​ത്തു​ന്ന ജോ​ലി ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്നാ​ണു സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ അ​ഭി​പ്രാ​യം.