മരപ്പച്ച (കവിത-അനഘ .പി.എസ് )

ചിത്രകാരി ചിത്രം വരച്ചു
അവളുടെ ചെകിളപൂക്കൾ പറിച്ചെടുത്തതിൽ ചേർത്തു വച്ചു
ചെതുമ്പലുകൾ കൊണ്ടവൾ ഇലകൾ തീർത്തു
പൂക്കളും കായ്കളുമതിലുണ്ടായി
ബാക്കിവന്ന എല്ലിൻ കഷ്ണങ്ങൾ കൊണ്ടവൾ ചില്ലയൊരുക്കി
ഒടുവിലവൾ പറഞ്ഞു ,
“എന്റേതൊരു പച്ച പ്രണയമാണ് “