കോട്ടയത്ത് മദ്യപിച്ച് തര്‍ക്കത്തിനിടെ മകന്‍ അമ്മയെ കഴുത്തറത്ത് കൊന്നു

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ജിതിന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടില്‍ ഉള്ളത്.

മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കാറുള്ള ജിതിന്‍ രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഇയാള്‍ കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കൊലയ്ക്കു ശേഷം ഇയാള്‍ മദ്യപിച്ച് വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹൃദ്രോഗിയായ കുഞ്ഞന്നാമ്മ ചികിത്സക്കായി മകനോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നത്.