ജോര്‍ജ് ഫ്ലോയിഡിന്റെ മരണം കൊലപാതകമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

അമേരിക്കയില്‍ വന്‍പ്രതിഷേധങ്ങള്‍ക്കിടയാക്കിയ ജോര്‍ജ് ഫ്ലോയിഡിന്റെ മരണം കൊലപാതകമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി നിന്നപ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്സിജന്റെയും അളവ് കുറയുകയുംചെയ്തു. ഇതാണ് മരണകാരണം. ഫ്ലോയിഡിന് ഹൃദയസംബന്ധമായ മറ്റ് രോഗങ്ങള്‍ ഉള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല. ഫ്ലോയിഡ് മരിച്ചത് ഹൃദ്രോഗം മൂലമാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, സ്വന്തം നിലയില്‍ ഫ്ലോയിഡിന്റെ കുടുംബം പോസ്റ്റ്മോര്‍ട്ടം നടത്തിച്ചതോടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയ കേസ് കൊലപാതകക്കുറ്റമാക്കണമെന്നും ആവശ്യമുയര്‍ന്നു.