ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട​ത് വം​ശീ​യ​ത​യു​ടെ പ​ക​ര്‍​ച്ച​വ്യാ​ധി മൂ​ല​മാ​ണെ​ന്ന് ബ​ഞ്ച​മി​ന്‍‌ ക്രമ്പ്‌

വാ​ഷിം​ഗ്ട​ണ്‍ : ജോ​ര്‍​ജ് ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട​ത് വം​ശീ​യ​ത​യു​ടെ പ​ക​ര്‍​ച്ച​വ്യാ​ധി മൂ​ല​മാ​ണെ​ന്ന് ഫ്ളോ​യി​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ബ​ഞ്ച​മി​ന്‍‌ ക്രമ്പ്‌ പറഞ്ഞു . മി​ന​സോ​ട്ട ന​ഗ​ര​ത്തി​ല്‍ ഫ്ളോ​യി​ഡ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക്രമ്പ്‌ . ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണം പൈ​ശാ​ചി​ക കൃ​ത്യ​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​റോ​ണ എ​ന്ന പ​ക​ര്‍​ച്ച വ്യാ​ധി​യ​ല്ല ഫ്ളോ​യി​ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് . അ​ത് മ​റ്റൊ​രു പ​ക​ര്‍​ച്ച​വ്യാ​ധി​യാ​ണ്. “വം​ശീ​യ​ത​യു​ടെ​യും വി​വേ​ച​ന​ത്തി​ന്‍റെ​യും പ​ക​ര്‍​ച്ച​വ്യാ​ധി- ക്രമ്പ്‌ പറഞ്ഞു . “ക​ഴു​ത്തി​ല്‍ നി​ന്ന് മു​ട്ട് എ​ടു​ക്കു​ക’ എ​ന്ന് എ​ഴു​ന്നേ​റ്റു നി​ന്നു​പ​റ​യാ​നു​ള്ള സ​മ​യ​മാ​യി – സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ റ​വ.​എ.​ഐ ഷാ​ര്‍​പ്ട്ട​ണ്‍ പ​റ​ഞ്ഞു . മി​നി​യാ​പ്പൊ​ളീ​സി​ലെ നോ​ര്‍​ത്ത് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍‌ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ഫ്ളോ​യി​ഡി​ന്‍റെ കു​ടം​ബാം​ഗ​ങ്ങ​ള്‍ , റ​വ. ജെ​സെ ജാ​ക്സ​ണ്‍, മി​ന​സോ​ട്ട ഗ​വ​ര്‍​ണ​ര്‍ ടിം ​വാ​ല്‍​സ്, മി​ന​സോ​ട്ട സെ​ന​റ്റ​ര്‍ ആ​മി ക്ലൊ​ബു​ച്ച​ര്‍, മി​നി​യാ​പ്പൊ​ളീ​സ് മേ​യ​ര്‍ ജേ​ക്ക​ബ് ഫ്രെ ​തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു .

ഇ​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ഫ്ളോ​യി​ഡി​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​താ​യി പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നു . ഫ്ളോ യി​ഡി​ന് ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റ് പൊ​സി​റ്റീ​വാ​ണെ​ന്നു ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ആ​ന്‍​ഡ്രൂ ബേ​ക്ക​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാണ് ഇക്കാര്യം പറയുന്നത് .

വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഡെ​റ​ക് ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ല്‍ കാ​ല്‍​മു​ട്ട​മ​ര്‍​ത്തി ശ്വാ​സം മു​ട്ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. എ​ട്ടു​മി​നി​റ്റ് സ​മ​യം ക​ഴി​ഞ്ഞാ​ണ് ഓ​ഫീ​സ​ര്‍ ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ല്‍ നി​ന്നു കാ​ലെ​ടു​ത്ത​ത്. ഇ​തി​നി​ട​യി​ല്‍ ഫ്ളോ​യി​ഡി​നു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നു .

ഇ​തേ​സ​മ​യം, ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ ഡെ​റ​ക് ഉ​ള്‍​പ്പെ​ടെ നാ​ലു പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ പേ​രി​ല്‍ കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്തു. ഡെ​റ​ക്കി​നെ​തി​രേ കൂ​ടു​ത​ല്‍ ഗൗ​ര​വ​മു​ള്ള കു​റ്റം ചു​മ​ത്തി​യ​പ്പോ​ള്‍ കു​റ്റ​കൃ​ത്യ​ത്തി​നു കൂ​ട്ടു​നി​ന്ന​തി​നാ​ണ് മ​റ്റു​ള്ള​വ​രു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്ത​ത്. അ​ന്പ​തു​വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന കേ​സാ​ണി​ത്.