കോവിഡ് എന്ന് പെയ്തു തീരും

മാളവി,യു എസ് എ

കോവിഡ് എന്ന മഹാമാരി എന്ന് പെയ്തു തീരും എന്ന ആശങ്കയിലാണ് ലോകം ഇപ്പോൾ .ഒരു പക്ഷെ ഉത്തരം കിട്ടാത്ത ചോദ്യമായി ലോകത്തിനുമുമ്പിൽ വലിയ ഭീഷണിയായി നിൽക്കുമ്പോഴും മനുഷ്യൻ കോവിഡിനുമുന്നിൽ ഇപ്പോഴും നിസ്സംഗനായി നിൽക്കുന്നു എന്ന് വേണം കരുതാൻ .വേണ്ടത്ര മുൻകരുതലുകൾ എടുക്കാൻ ലോകം വൈകിപ്പോയി എന്നും ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു .

കോവിഡിന് ഇരയായി നഷ്ടപെട്ട തങ്ങളുടെ ഉറ്റവരെ കുറിച്ചുള്ള തീരാദുഃഖത്തിനൊപ്പം അവരെ ഒന്ന് അവസാനമായി നേരിൽ കാണാനുള്ള ഭാഗ്യം പോലും ലഭിക്കാത്ത നിർഭാഗ്യവാന്മാരായി മാറി നമ്മളിൽ പലരും .എത്ര പേരാണ് നമ്മെ വിട്ടു പോയത് . അതിൽ സ്വന്തം അമ്മയോ അച്ഛനോ രണ്ടുപേരുമോ നഷ്ടപെട്ട കുഞ്ഞുങ്ങൾ, വിവാഹത്തിന് തിയതി മുഹൂർത്തം നിശ്ചയിക്കപ്പെട്ട ബന്ധങ്ങൾ ,കുടുംബത്തിന്റെ അത്താണിയാ മകനോ മക്കളോ ഒരു സീപ്പേർ ബാഗ് നുള്ളിൽ അടക്കപെടുന്നു. ചില പ്രായമായവുടെ അവസ്ഥ ഇതിലും ദയനീയമാണ്.

ഇൻഷുറൻസില്ലാതെ സ്വന്തമായി ആരുമില്ലാതെ, ആർക്കും വേണ്ടാതെ ആശുപത്രിമുറിയിൽ ഉപേക്ഷപെട്ട്ന മൃതദേഹങ്ങൾ.കോവിഡ് വന്നു മരിക്കുന്നവരെ “കഡാവർ ബാഗ് ” എന്ന ഒരു പ്ലാസ്റ്റിക് ബാഗിലേക് മാറ്റി പ്രേത്യകമായി നിയോഗിക്കപ്പെട്ട സ്ഥലങ്ങളിൽ ക്രെമേഷൻ ചെയ്യപ്പെടുന്നു. മരണത്തോട് മല്ലടിക്കുന്ന ജീവിതങ്ങൾ. “നിങ്ങുളെടെ മരണം ഉറപ്പാണ്, ഇനി ഒന്നും ചെയ്യുവാനില്ല ,ഇനി ചികിത്സയില്ല ” എന്ന് ഡോക്ടർമാർ പറയുമ്പോൾ മനസിലൂടെ പാഞ്ഞുപോകുന്ന ആദ്യത്തെയും അവസാനത്തേയൂം ആഗ്രഹം എല്ലാവരേയും ഒരിക്കൽ കൂടി ഒന്ന് കാണാൻ പറ്റിയാൽ, ഒന്ന് സ്പർശിക്കാൻ സാധിച്ചാൽ എന്നാവും.

കോവിഡ് പകരുമോ എനിക്കും എന്ന ശങ്കയില്ലാതെ സ്നേഹപൂർവ്വം ആശുപത്രിവാതിൽക്കൽ ഓടിയെത്തി ഒരുവട്ടം തങ്ങളുടെ ഉറ്റവരെ കാണാനുള്ള അനുവാദത്തിനായി ക്ഷമയോടെ കാത്തുനിൽക്കുന്ന ബന്ധുക്കൾ . ആശുപത്രി അധികൃതർക്ക് വിലങ്ങായി നിൽക്കുന്ന “കോവിഡ് പ്രോട്ടോകോൾ ” എന്ന നിയമം അവരെ ആശുപത്രിക്കുള്ളിലേക്ക് കയറ്റിവിടാതെ “നോ വിസിറ്റെർസ് അലോവെഡ് ‘ എന്ന വാക്കുകളുമായി നിലകൊള്ളും. അവസാനം ഒരു നോക്ക് നോക്കാതെ ഒരു അന്ത്യചുംബനം പോലും നല്കാനാവാതെ കേവലം “face time ” ഇൽ ഒതുങ്ങി മറയുന്നു അവരുടെ വേണ്ടപ്പെട്ടവർ (സ്നേഹബന്ധങ്ങൾ ).

അപ്രതീക്ഷിതമായി അറിയാതെ പിടിപെടുന്ന കോവിഡ് എന്ന പകർച്ചവ്യാധി പലരുടെയും സ്വപ്‌നങ്ങൾ തല്ലി തകർത്ത് വീണ്ടും മുൻപോട്ട് പോകുകയാണ്. ഈ ദുരന്തം ഇല്ലാതാക്കാൻ ഏതു മരുന്നിനാണ് ശക്തിയുള്ളത്‌ എന്ന് മാറി മാറി പരീക്ഷിക്കുകയാണ് ശാസ്ത്രലോകം . നാം നമ്മെളെ തന്നെ സൂക്ഷിച്ചു മാസ്ക് ഉപയോഗിക്കുകയും കൈകൾ കഴുകിയും അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന ദുരിതത്തിൽ നിന്ന് രക്ഷപെടാനുള്ള വിവേകം എല്ലാവർക്കും ഉണ്ടാകട്ടെ.