അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഇന്നലെ മാത്രം രാജ്യത്ത് എഴുനൂറ്റി അന്‍പതിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ മരണ സംഖ്യ ഒരുലക്ഷത്തി പത്രണ്ടായിരം പിന്നിട്ടു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലും മരണ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം ലോകത്ത്​ കോവിഡ്​ ബാധിതര്‍ 70 ല​ക്ഷം പി​ന്നി​ട്ടു. നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍​ക്ക്​ ജീ​വ​ന്‍ ന​ഷ്​​ട​മാ​യി. മുപ്പത്തിനാല് ലക്ഷത്തി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ചികിത്സയിലുള്ളതില്‍ രണ്ട് ശതമാനത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്.