പോലീസിന്‍റെ പ്രാകൃത സമീപനങ്ങള്‍ മാറ്റണമെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍

വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാ‍യ ജോര്‍ജ് ഫ്ളോയ്ഡിന്‍റെ മരണത്തിനു പിന്നാലെ അമേരിക്കന്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍.

പ്രതിയോ മറ്റാരുമോ ആയിക്കോട്ടെ, കഴുത്തില്‍ കാല്‍മുട്ട് വച്ച്‌ ഞെരിക്കുന്നതടക്കമുള്ള പോലീസിന്‍റെ പ്രാകൃത സമീപനങ്ങള്‍ മാറ്റപ്പെടുക തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം തന്നെ, പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിക്കുന്ന പ്രതിഷേധക്കാരുടെ നടപടികളെയും ബാര്‍ വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങളും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.